Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ട് പെണ്‍വാണിഭ സംഘം അറസ്റ്റില്‍

ദില്ലി: രണ്ട്‌ അടിവസ്‌ത്ര കമ്പനികളുടെ പരസ്യചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്‌ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചു.

ലക്‌സ്‌ കോസി, അമുല്‍ മാച്ചോ എന്നീ അടിവസ്‌ത്രക്കമ്പനികളുടെ പരസ്യങ്ങള്‍ക്കാണ്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. 1995 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌ വര്‍ക്ക്‌(റഗുലേഷന്‍)ആക്ട്‌ പ്രകാരം ഈ കമ്പനികളുടെ പരസ്യങ്ങളില്‍ പ്രദര്‍ശനത്തിന്‌ അനുയോജ്യമല്ലാത്ത ഉള്ളടക്കാണുള്ളതെന്ന്‌ കാണിച്ചാണ്‌ മന്ത്രാലയത്തിന്റെ നടപടി.

എന്നാല്‍ അഡ്വര്‍ടൈസിംഗ്‌ സ്‌റ്റാന്റേഡ്‌സ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ പരിശോധനയ്‌ക്ക്‌ ശേഷമാണ്‌ ഈ പരസ്യചിത്രങ്ങള്‍ പ്രദര്‍ശനം തുടങ്ങിയതെന്നത്‌ കൗണ്‍സിലിനെതിരെ ചോദ്യങ്ങളുന്നയിക്കുന്നുണ്ട്‌. പരസ്യചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ എല്ലാ ചാനലുകല്‍ക്കും കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ ഉടന്‍തന്നെ നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

അശ്ലീല പരിപാടികള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ മാര്‍ച്ചില്‍ പാരീസ്‌ കേന്ദ്രമായ ഫാഷന്‍ ടിവിയ്‌ക്കും ഇതിന്‌ മുമ്പ്‌ എഎക്‌സ്‌എന്‍ ചാനലിനും വാര്‍ത്താ വിതരണമന്ത്രാലയം നിശ്ചിത കാലത്തേയ്‌ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+