പാലക്കാട്ട് പെണ്‍വാണിഭ സംഘം അറസ്റ്റില്‍
ചെന്നൈ: പൊതുജനത്തോടും കുട്ടികളോടും സംവദിക്കാനായി മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം പുതിയ വെബ്‌സൈറ്റ് തുടങ്ങി.
എന്നതാണ് വെബ്‌സൈറ്റിന്റെ വിലാസം. വ്യാഴാഴ്‌ച അണ്ണാ സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വെബ് സൈറ്റിലൂടെ താനുമായി ബന്ധപ്പെടാമെന്നും കഴിവതും സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിനല്‍കാന്‍ ശ്രമിക്കുമെന്നും ചടങ്ങില്‍ സംബന്ധിച്ച കുട്ടികളെ കലാം അറിയിച്ചു.
ഔദ്യോഗിക തിരക്കുകളും യാത്രകളുമെല്ലാം മാറ്റിവെച്ച് കലാം തന്റെ പഴയ ചില ഇഷ്ടങ്ങളുമായി കൂട്ടുകൂടുകയാണിപ്പോള്‍. അതിന്റെ ഭാഗമായി അണ്ണാ സര്‍വ്വകലാശാലയില്‍ തനിയ്‌ക്കേറെ പ്രിയങ്കരമായ വെജിറ്റേറിയന്‍ ഹോട്ടലായ അന്നലക്ഷ്‌മിയില്‍ നിന്നും ഭക്ഷണം കഴിച്ചാണ് കലാം പഴയ ഇഷ്ടങ്ങളിലേയ്‌ക്ക് തിരിച്ചുചെന്നത്. കലാമിന്റെ ഈ പ്രവൃത്തി അദ്ദേഹത്തിന്റെ അംഗരക്ഷകരെ അമ്പരപ്പിക്കുകയും ചെയ്‌തു.












Click it and Unblock the Notifications