അഭയ കേസ് വൈദികനെയും മുന്‍ എഎസ്ഐയെയും ചോദ്യം ചെയ്തു
ലുധിയാന: മൊബൈല്‍ നന്പറിനായി പണം വാരിയെറിഞ്ഞ ലുധിയാനക്കാരന്‍ പുതിയ ഇന്ത്യന്‍ റക്കോര്‍ഡ് സ്വന്തമാക്കി.
9780000000 എന്ന നമ്പറാണ് പതിനഞ്ചര ലക്ഷം വാരിയെറിഞ്ഞ് ലുധിയാനക്കാരനായ അമിത് മല്‍ഹോത്ര സ്വന്തമാക്കിയത്. ലുധിയാന നഗരത്തിലെ ഒരു വസ്‌ത്ര നിര്‍മ്മാണ കമ്പനിയുടമയുടെ മകനാണ് അമിത്.
കഴിഞ്ഞ ആഴ്‌ചയാണ് മൊബൈല്‍ ഫോണ്‍ കമ്പനി വിഐപി നമ്പറുകള്‍ നല്‍കുന്നു എന്നറിഞ്ഞ് അമിത് നമ്പറിനായി അപേക്ഷ നല്‍കിയത്. ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടായിരുന്നതിനാല്‍ ഫോണ്‍ കമ്പനി ലേലം നടത്തി.
ഫോണ്‍ വഴി രണ്ടുദിവസം കൊണ്ടാണ് ലേലം പൂര്‍ത്തിയായത്. ലേലത്തിന്റെ അവസാന റൗണ്ടിലെത്തിയ അഞ്ചുപേരോട് പൊരുതിയാണ് ഇരുപത്തിയാറുകാരനായ അമിത് നമ്പര്‍ സ്വന്തമാക്കിയത്. വ്യാഴാഴ്‌ച വൈകീട്ടാണ് ഫോണ്‍ കമ്പനി നമ്പര്‍ കിട്ടിയത് അമിതിനാണെന്ന് പ്രഖ്യാപിച്ചത്.
മകന്റെ നേട്ടത്തില്‍ മല്‍ഹോത്രകുടുംബം ആഘോഷവും നടത്തി. മകന്‍ ഫോണ്‍ നമ്പറിനായി ഇത്രയും തുക ചെലവാക്കിയതില്‍ പിതാവ് വിജയ് മല്‍ഹോത്രയ്‌ക്കും പരാതിയൊന്നുമില്ല. ഇത്തരം തമാശകള്‍ മകന്റെ പതിവാണെന്ന് പിതാവ് സാക്ഷ്യപ്പെടുത്തുന്നു.
സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടംവാങ്ങിയാണത്രേ അമിത് ലേലത്തിനായുള്ള തുക കണ്ടെത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍, കാറുകള്‍ എന്നിവയ്‌ക്കൊപ്പം ഏറ്റഴും കൂടുതല്‍ പ്രതിശീര്‍ഷ വരുമാനമുള്ള നഗരം കൂടിയാണ് ലുധിയാന .












Click it and Unblock the Notifications