പാലക്കാട്ട് പെണ്‍വാണിഭ സംഘം അറസ്റ്റില്‍
ടോങ്ക്(രാജസ്ഥാന്‍): സ്‌ത്രീകള്‍ പുറത്ത് പോകുന്നതും ജോലികളില്‍ ഏര്‍പ്പെടുന്നതും രാജസ്ഥാനിലെ ഒരു ഗോത്രവിഭാഗത്തിലെ മേധാവികള്‍ വിലക്കി.
മാലി എന്ന ഗോത്രത്തിന്‍രെ മേധാവികളാണ് പുറത്തിറങ്ങുന്നതില്‍ നിന്നും സ്‌ത്രീകളെ വിലക്കിയിരിക്കുന്നത്. ഈ വിഭാഗത്തിലെ ഒരു സ്‌ത്രീ ജാതിയ്‌ക്കു പുറത്തുനിന്നും വിവാഹം കഴിച്ചതില്‍ രോഷാകുലരായാണ് തങ്ങളുടെസമൂഹത്തിലെ സ്‌ത്രീകള്‍ക്ക് മുഴുവന്‍ ജാതിമേധാവികള്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
ഈ നിരോധനം ലംഘിയ്‌ക്കുന്നത് ആരായാലും അവര്‍ 10,000രൂപ ഗോത്രപഞ്ചായത്തിന് പിഴയൊടുക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഈ വിഭാഗത്തിലെ ഒട്ടേറെ സ്‌ത്രീകളും ദിവസക്കൂലിയ്‌ക്ക് പണിയെടുത്താണ് ജീവിതം പുലര്‍ത്തുന്നത്. എന്നാല്‍ പച്ചക്കറി വില്‍ക്കാനായിപ്പോലും ഇവര്‍ പുറത്തിറങ്ങിപ്പോകരുതെന്നാണ് പഞ്ചായത്തിന്റെ ഉത്തരവ്.
എന്നാല്‍ വിലക്കുകൊണ്ട് വന്ന് പത്തുദിവസത്തോളം കഴിഞ്ഞപ്പോള്‍ പലസ്‌ത്രീകളും അത് ലംഘിച്ച് പുറത്തിറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഞങ്ങള്‍ ദിവസക്കൂലിയ്‌ക്ക് പണിയെടുത്താണ് ജീവിയ്‌ക്കുന്നത്. പുറത്തിറങ്ങാതെ വീട്ടിനകത്തിരുന്നാല്‍ ജീവിതം മുന്നോട്ടുപോകില്ല. വിലക്കുവെച്ചവര്‍ക്ക് പണം നല്‍കാനും കഴിയില്ല- വിലക്ക് ലംഘിച്ച് പുറത്തെത്തിയ സ്‌ത്രീകള്‍ പറയുന്നു.












Click it and Unblock the Notifications