Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: പഴുതുകളടച്ച് സിബിഐ

കോട്ടയം: സിസ്റ്റര്‍ അഭയയുടെ മരണംസംബന്ധിച്ച ദുരൂഹതകളുടെ കുരുക്കഴിച്ചശേഷമേ ഇക്കുറി അന്വേഷണം അവസാനിപ്പിക്കുകയുള്ളുവെന്ന് സിബിഐ.

ഇതിനായി എത്ര കാലതാമസമുണ്ടായാലും കോട്ടയത്തുതന്നെ നില്‍ക്കാനാണു സിബിഐയുടെ പദ്ധതി. അഭയ കേസുമായി ബന്ധപ്പെട്ട് പിടിപ്പുകേടിന്‍റെ പേരില്‍ പലതവണ സിബിഐയ്ക്ക് കോടതി വിമര്‍ശനം നേരിടേണ്ടിവന്നിട്ടുണ്ട്. കേസില്‍ ഇനിയെങ്കിലും ഉത്തരം കണ്ടെത്തേണ്ടത്‌ ധാര്‍മികമായ ചുമതലയും കൂടിയാണെന്നാണ് ഇപ്പോഴത്തെ സിബിഐ സംഘം കരുതുന്നത്.

കേസന്വേഷണത്തിന്റെ പേരില്‍ കഴിഞ്ഞ 15 വര്‍ഷമായി മാനസികമായി പീഡിപ്പിക്കപ്പെടുകയാണെന്നും ഇനിയെങ്കിലും ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ നടപടി വേണമെന്നും സിബിഐ ചോദ്യംചെയ്‌ത പലരും ആവശ്യപ്പെട്ടിട്ടുണ്ട്.

അവരുടെ ആവശ്യം ന്യായമാണെങ്കിലും കൊലപാതകത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം കണ്ടെത്തുന്നതിനായി പലതവണ അന്വേഷണവും ചോദ്യം ചെയ്യലും വേണ്ടിവന്നേയ്ക്കുമെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.

പുതിയ സിബിഐ സംഘം അന്വേഷണം ഏറ്റെടുത്ത് ഏതാണ് ഒന്നരമാസമായിട്ടും സാധാരണ ചോദ്യംചെയ്യലില്‍ കവിഞ്ഞ്‌ മറ്റൊരു മുറകളും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടില്ല.

ശാസ്‌ത്രീയമായ ചോദ്യംചെയ്യലില്‍ നിന്നും കാര്യമായ സൂചനകള്‍ കിട്ടുമെന്നതിനാലാണ് നാര്‍ക്കോ അനാലിസിസ്‌ ടെസ്റ്റ്‌ നടത്താന്‍ നിശ്ചയിച്ചത്‌. കൊല നടത്തിയത്‌ ആര്‌, എങ്ങനെ എന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തുക എന്ന വെല്ലുവിളി ഏറ്റെടുത്ത എസ് പി കൃഷ്ണ, ഡിവൈഎസ് പി അഗര്‍വാള്‍, എസ്‌ഐ വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം കേസന്വേഷണത്തില്‍ നല്ല മുന്നേറ്റം നടത്തിയിട്ടുണ്ടെന്നാണ്‌ സൂചന.

അനേഷണ നീക്കങ്ങള്‍ രഹസ്യമായിരിക്കാനും സിബിഐ പ്രത്യേകം ശ്രദ്ധിയ്ക്കുന്നുണ്ട്. തെളിവുകള്‍ ഒന്നുമില്ലാത്ത അവസ്ഥയിലാണ്‌ സിബിഐ അന്വേഷണം നടത്തുന്നത്‌ എന്നതിനാല്‍ എല്ലാ സാധ്യതകളും കണക്കിലെടുത്ത് പഴുതുകളടച്ചുള്ള നീക്കമാണു നടത്തുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+