Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ് വൈദികനെയും മുന്‍ എഎസ്ഐയെയും ചോദ്യം ചെയ്തു

വാഷിംഗ്‌ടണ്‍: അമേരിക്കയിലെ ജോലിക്കാര്‍ അവരുടെ ജോലിസമയത്തിന്റെ 20ശതമാനവും ഇന്റര്‍നെറ്റില്‍ പരതിയും കിംവദന്തികള്‍ പരത്തിയും പാഴാക്കിക്കളയുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്‌.

ജോലിയില്‍ മുഷിപ്പും കുറഞ്ഞ ശംബളത്തില്‍ അസംതൃപ്‌തിയുമുള്ള ജോലിക്കാരാണത്രേ നെറ്റില്‍ കയറിയും ഗോസിപ്പുകള്‍ പരത്തിയും ജോലിസമയം തള്ളിനീക്കുന്നത്‌.

2.057 ജോലിക്കാര്‍ക്കിടയില്‍ സാലറി ഡോട്ട്‌ കോം നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. എല്ലാ പത്തുജോലിക്കാരിലും ആറുപേര്‍ വീതം തങ്ങള്‍ ജോലിചെയ്യാതെ സമയം പാഴാക്കിക്കളയുന്നതായി സമ്മതിച്ചിട്ടുണ്ട്‌.

പ്രതിദിനം 8.5 മണിക്കൂര്‍ ജോലിസമയത്തില്‍ 1.7 മണിക്കൂറെങ്കിലും ഇവരിങ്ങനെ പാഴാക്കിക്കളയുന്നുണ്ടത്രേ. ജോലിയില്‍ മുഷിപ്പനുഭവപ്പെടുന്നതുകൊണ്ടും ചെയ്യുന്ന ജോലിയ്‌ക്ക്‌ വേണ്ടത്ര പ്രതിഫലം കിട്ടാത്തതുകൊണ്ടുമാണ്‌ തങ്ങള്‍ ഇത്തരത്തില്‍ സമയം പാഴാക്കിക്കളയുന്നതെന്ന്‌ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സമ്മതിച്ചിട്ടുണ്ട്‌.

ഇതില്‍ത്തന്നെ 13.9ശതമാനം പേര്‍ ദീര്‍ഘമായി നീളുന്ന ജോലിസമയത്തില്‍ മുഷിവനുഭവിക്കുന്നവരാണ്‌. 11.8 ശതമാനം പേര്‍ കിട്ടുന്ന പ്രതിഫലത്തില്‍ സംതൃപ്‌തരല്ല. ബാക്കി 11.1 ശതമാനം പേരാകട്ടെ വെല്ലുവിളിനിറഞ്ഞ ജോലികളില്ലാത്തതിനാല്‍ മുഷിപ്പനുഭവിക്കുന്നവരാണ്‌.

സാലറി ഡോട്ട്‌ കോം 2005ലാണ്‌ ആദ്യമായി ഇത്തരത്തിലൊരു സര്‍വ്വേ നടത്തിയത്‌. അന്ന്‌ 2.09 മണിക്കൂറായിരുന്നു ജോലിക്കാര്‍ പ്രതിദിനം ഇങ്ങനെ പാഴാക്കിക്കളയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+