പാലക്കാട്ട് പെണ്‍വാണിഭ സംഘം അറസ്റ്റില്‍
ഇതിനെക്കുറിച്ച് പഠനം നടത്തിയ എഡ്വേര്‍ഡോ അന്‍ഡ്രേഡ്, ജോയല്‍ ബി കോഹന്‍ എന്നിവര്‍ പറയുന്നത് അസന്തുഷ്ടിയില്‍ സന്തോഷിയ്‌ക്കുകയെന്ന മാനസികപ്രതിഭാസം കൊണ്ടാണ് ജനങ്ങള്‍ ഇത്തരം ചിത്രങ്ങള്‍ വീണ്ടും വീണ്ടും കാണുന്നതെന്നാണ്.
ഇത്തരം ചിത്രങ്ങള്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ ശുഭകരവും അശുഭകരവുമായ വികാരങ്ങളിലൂടെ ഒരേപോലെ കടന്നുപോകുന്നു. ഇത്തരം ചിത്രങ്ങളിലെ ഏറ്റവും നല്ലഭാഗങ്ങള്‍ എന്നത് ഏറ്റവും ഭയജനകമായ ഭാഗങ്ങളായിരിക്കും. പക്ഷേ ഇവപൂര്‍ണ്ണമായും ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയുന്നു- ഗവേഷകര്‍ പറയുന്നു.
ഗുണപരവും ദോഷകരവുമായ മാനസികാവസ്ഥകളെ ഒരേസമയത്ത് ആസ്വദിക്കാന്‍ കഴിയുകയെന്ന രീതിശാസ്‌ത്രത്തെ ആശ്രയിച്ചാണ് ആന്‍ഡ്രേഡും കോഹനും പഠനം മുന്നോട്ടുകൊണ്ടുപോയത്.
ചില സാഹസിക കായിക ഇനങ്ങളില്‍ പങ്കെടുക്കുകയും അതില്‍ കൂടുതല്‍ താല്‌പര്യം കാണിക്കുന്ന വ്യക്തികളുടെ മാനസികാവസ്ഥയും ഇതുതന്നെയാണെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭയമെന്ന വികാരമനുഭവിയ്‌ക്കുന്നതിനിടയില്‍ത്തന്നെ അതില്‍ സന്തോഷം കണ്ടെത്താനുള്ള പ്രത്യേക മാനസികാവസ്ഥയാണ് ഇത്തരക്കാരിലും പ്രവര്‍ത്തിക്കുന്നതത്രേ.












Click it and Unblock the Notifications