Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ് വിചാരണ സെപ്റ്റംബര്‍ 27ന് തുടങ്ങും

ബാംഗ്ലൂര്‍: ഐടി നഗരത്തില്‍ തങ്ങള്‍ മാത്രമെന്തിന്‌ കാര്യങ്ങളില്‍ കുറവുവരുത്തണമെന്നാവും ഇവിടത്തെ യാചകരുടെ ചിന്ത. അതുകൊണ്ട്‌ തന്നെയാകാം യാചിച്ച്‌ സമ്പാദ്യമുണ്ടാക്കുന്ന ഇവര്‍ സ്വന്തമായി അഭിഭാഷകരെ നിയോഗിക്കുന്നത്‌.

നഗരത്തില്‍ നിന്നും അറസ്റ്റുചെയ്‌ത്‌ പുരനധിവാസ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന യാചകരെ സ്വതന്ത്രരാക്കണമെന്നാവശ്യപ്പെട്ട്‌ വക്കാലത്തുമായി അഭിഭാഷകരെത്തുക. കാലത്തിന്റെ ഒരു പോക്കെന്നല്ലേ പറയേണ്ടൂ.

ബാംഗ്ലൂര്‍ നഗരത്തില്‍നിന്നും യാചകരെ ഇല്ലാതാക്കുന്നതിനായാണ്‌ പൊലീസ്‌ ഇവരെ പിടികൂടി പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കുന്നത്‌. എന്നാല്‍ മിക്കവരും അഭിഭാഷകരുടെ സഹായത്തോടെ നിയമത്തിന്റെ വഴിയിലൂടെ ഇവിടെനിന്നും സ്വാതന്ത്ര്യം നേടി വീണ്ടും നഗരത്തിന്റെ തിരക്കിലെത്തുകയാണത്രേ.

കര്‍ണ്ണാടകത്തിലെ സാമൂഹ്യക്ഷേമ മന്ത്രി നിയമസഭയില്‍ അറിയിച്ചതുപ്രകാരം ജൂണ്‍ മാസത്തില്‍ മാത്രം ബാംഗ്ലൂരില്‍ നിന്നും 320 യാചകരെയാണ്‌ ഈ രീതിയില്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തിച്ചത്‌.എന്നാല്‍ ഇവരില്‍ മിക്കവരും അഭിഭാഷകര്‍ വഴി സ്വതന്ത്രരാവുകയാണ്‌.

1975ലെ യാചക നിരോധന നിയമപ്രകാരമാണ്‌ അധികൃതര്‍ ഈ നടപടി കൈക്കൊള്ളുന്നത്‌. പല പുനരധിവാസ കേന്ദ്രങ്ങളിലും യാചകര്‍ക്കായി പലതരം ജോലികളില്‍ പരിശീലനം നല്‍കുന്നുണ്ട്‌. എന്നാല്‍ പണിയെടുക്കാതെ യാചിച്ച്‌ മാത്രം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഇവര്‍ ഇതില്‍ തല്‌പരരല്ല. അറസ്റ്റുചെയ്‌ത്‌ നിമിഷങ്ങള്‍ക്കകംതന്നെ അഭിഭാഷര്‍ എത്തി ഇവരെ മോചിപ്പിക്കുകയാണത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+