Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതിയില്‍ തോറ്റു തൊപ്പിയിടുന്ന സര്‍ക്കാര്‍

ഗൗതംപുര(മധ്യപ്രദേശ്‌): പൊലീസുകാരെയും പൊലീസ്‌ നായകളെയും കണ്ടിട്ടുണ്ടല്ലോ. കുരങ്ങന്‍ പൊലീസിനെ കണ്ടിട്ടുണ്ടോ?

കാണണം എന്നാഗ്രഹമുണ്ടെങ്കില്‍ മധ്യപ്രദേശില്‍ ഇന്റോറില്‍ നിന്നും 80 കിലോമീറ്റര്‍ സഞ്ചരിച്ച്‌ ഗൗതംപുര പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ എത്തിയാല്‍ മതി. സാധാരണ പൊലീസുകാരെപ്പോലെ ഇവിടെ നിയമ പരിപാലനത്തിനായി നൂറ്‌ കുരങ്ങന്മാരെയും നിയോഗിച്ചിരിക്കുന്നു.

ഇവര്‍ യഥാര്‍ത്ഥത്തില്‍ പൊലീസുകാര്‍ക്ക്‌ കുറ്റമറ്റ സഹായമാണത്രേ നല്‍കുന്നത്‌. ചൂതുകളിക്കാരെ പിടികൂടാനാണ്‌ പൊലീസ്‌ ഇവരുടെ വിലപ്പെട്ട സേവനം ഉപയോഗിക്കുന്നത്‌.

കാലത്ത്‌ പ്രാതല്‍ കഴിഞ്ഞ്‌, ഇതും പൊലീസ്‌ സ്റ്റൈലിലാണ്‌... പൊരിച്ച ധാന്യങ്ങള്‍, വാഴപ്പഴം, ലഡു, എന്നിങ്ങനെ പോകുന്നു വിഭവങ്ങള്‍, ഇവര്‍ കൃത്യനിര്‍വ്വഹണത്തിനിറങ്ങുകയായി.

പിന്നീട്‌ മരങ്ങളിലൂടെയും കെട്ടിടങ്ങളിലൂടെയും ജാഗരൂകരായി സഞ്ചരിക്കുന്നു. ഇതിനിടെ എവിടെയങ്കിലും പണം വെച്ച്‌ ചൂതുകളിക്കുന്ന സംഘത്തെക്കണ്ടാല്‍ ഇവര്‍ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിയ്‌ക്കും. പിന്നെ നമ്മള്‍ കാണുന്നത്‌ സംഘത്തിനടുത്തേയ്‌ക്ക്‌ ഇരച്ചെത്തുന്ന പൊലീസിനെയായിരിക്കും. ചിതറിയോടാന്‍ സമയം കിട്ടുംമുമ്പേ കളിസംഘങ്ങള്‍ പൊലീസ്‌ പിടിയിലാകുന്നു.

ഭക്ഷണം കൊടുക്കുന്നവരോട്‌ അങ്ങേയറ്റം കൂറുപുലര്‍ത്തുന്ന മൃഗസംസ്‌കാരമാണ്‌ ഇവിടെ പൊലീസുകാര്‍ക്ക്‌ താങ്ങാവുന്നത്‌. ഇവിടത്തെ സാമൂഹ്യവിരുദ്ധരുടെ ബദ്ധശത്രുക്കളാണ്‌ ഇപ്പോള്‍ ഈ കുരങ്ങന്മാര്‍. ചില പൊലീസുകാര്‍ ഇവരെ സഹപ്രവര്‍ത്തകരായിത്തന്നെയാണ്‌ കാണുന്നത്‌.

ഞങ്ങളുടെ ജോലി കൃത്യമായി ചെയ്യാന്‍ ഇവര്‍ വളരെ സഹായിക്കുന്നുണ്ട്‌. എത്രയോ ചൂതാട്ട സംഘങ്ങളെ ഇവരുടെ സഹായത്തോടെ ഞങ്ങള്‍ പിടികൂടിയിരിക്കുന്നു- ഗൗതംപുര പൊലീസ്‌ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അമര്‍ സിംഗ്‌ വെഗ്ലെ പറയുന്നു.

പക്ഷേ പൊലീസ്‌ സ്റ്റേഷന്‍ പരിസരങ്ങളില്‍ ചുറ്റിക്കറങ്ങുന്ന ഇവര്‍ അടുത്ത വീടുകളില്‍ കയറി ശല്യം ചെയ്യുന്നുവെന്നും കുട്ടികളെ ആക്രമിക്കുന്നുവെന്നും പരിസരവാസികള്‍ പരാതിപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ പൊലീസുകാര്‍ ഇവര്‍ക്കെതിരെ ഇതേവരെ നടപടിയെടുത്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+