Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തുവയസ്സുകാരനായ കാവല്‍ മാലാഖ

തൃശ്ശൂര്‍: വെറുമൊരു പത്തുവയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ട നാല്‌ ജീവനുകള്‍ രക്ഷപ്പെടുത്തിയെന്ന്‌ കേള്‍ക്കുമ്പോള്‍ എന്തുതോന്നുന്നു?

ഗ്രാമവാസികളെല്ലാം തങ്ങളുടെ ഈ കാവല്‍ മാലാഖയെ സ്‌തുതിക്കുമ്പോഴും പത്തുവയസ്സുകാരനായ അനുവിന്‌ ഒന്നും സംഭവിച്ചില്ലെന്ന ഭാവം.

നാല്‌ വ്യത്യസ്ഥ സംഭവങ്ങളിലായാണ്‌ അനു നാല്‌ ജീവനുകള്‍ രക്ഷപ്പെടുത്തിയത്‌. മിക്കവരും കുട്ടികള്‍, നീന്തലിനിടയില്‍ വെള്ളത്തില്‍ മുങ്ങി മരിയ്‌ക്കാന്‍ തുടങ്ങിയവര്‍. ഇനി ജീവിതത്തിലേയ്‌ക്ക്‌ തിരികെയില്ലെന്ന സത്യം ഞെട്ടലോടെ തിരിച്ചറിയുന്നതിനിടയിലാണ്‌ മിക്കവര്‍ക്കും ആഴക്കയങ്ങളില്‍ അനു രക്ഷകനായത്‌.

ജീവന്‍ തിരിച്ചുകിട്ടിയവര്‍ക്കെല്ലാം അനുവിനെ കാണുമ്പോള്‍ ആരാധനയാണ്‌. എന്നാല്‍ ഇതത്രവലിയ കാര്യമാണെന്ന്‌ അനുവിന്‌ തോന്നുന്നില്ല. ഒഴുവുദിനങ്ങളില്‍ വളര്‍ത്തുനായയ്‌ക്കൊപ്പം ജലാശയങ്ങളില്‍ നീന്തിത്തുടിയ്‌ക്കുന്നത്‌ പോലെതന്നെ ചിലസംഭവങ്ങള്‍ മാത്രമാണ്‌ അനുവിനിതും.

അനുവിനെക്കുറിച്ച്‌ പറയുമ്പോള്‍ അവന്റെ അധ്യാപകര്‍ക്കും അഭിമാനം. സ്‌നേഹം കവിഞ്ഞൊഴുകിയപ്പോള്‍ ഇവിടത്തെ പഞ്ചായത്ത്‌ അധികൃതരും ജനങ്ങളും ചേര്‍ന്ന്‌ അനുവിനെ ആദരിച്ചു.

അനുവിന്റെ ധീരതയെ ലോകമറിഞ്ഞാദരിയ്‌ക്കാനായി അവര്‍ സര്‍ക്കാറിനെയും സമീപിച്ചിട്ടുണ്ട്‌. മകന്റെ ധീരത മറ്റുകുട്ടികള്‍ക്കും മാതൃകയാവുന്നതോര്‍ത്ത്‌ അനുവിന്റെ മാതാപിതാക്കളും ഏറെ സന്തുഷ്ടരാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+