കോടതിയില്‍ തോറ്റു തൊപ്പിയിടുന്ന സര്‍ക്കാര്‍
ലാവ് ലിന്‍ നാണക്കേട്...
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കോടികളുടെ അഴിമതിയാരോപണത്തില്‍ കുടുക്കിയ ലാവ് ലിന്‍ വിധിയും സര്‍ക്കാരിനെതിരായിരുന്നു. സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ധാരണ പരത്തിയ നടപടികളും കോടതിയുടെ അഭൂതപൂര്‍വമായ പരാമര്‍ശങ്ങളും സര്‍ക്കാരിന്റെ മുഖത്ത് കറുപ്പു പരത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെട്ട കേസില്‍ വന്‍മീനുകളെ ഒഴിവാക്കി പരല്‍മീനുകളെ ചൂണ്ടയിട്ടു പിടിച്ചിട്ടു കാര്യമില്ലെന്ന കോടതി പരാമര്‍ശനം സര്‍ക്കാരിനും സിപിഎമ്മിനും വല്ലാത്ത നാണക്കേടായി.












Click it and Unblock the Notifications