കോടതിയില്‍ തോറ്റു തൊപ്പിയിടുന്ന സര്‍ക്കാര്‍
ലോട്ടറി നിരോധിച്ചത് അധികാരമില്ലാതെ
അന്യസംസ്ഥാന ലോട്ടറി നിരോധനത്തിന്റെ കാര്യത്തിലും നിലവിലുളള നിയമവും നടപടിക്രമങ്ങളും പാലിക്കാതെ എടുത്തു ചാടുകയായിരുന്നു സര്‍ക്കാര്‍. ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നതിനെതിരെയായിരുന്നു ഇത്തവണ കോടതിയുടെ വിധി.
ഭൂട്ടാന്‍, സിക്കിം തുടങ്ങിയ അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്ത് വില്‍ക്കാമെന്ന് കോടതി വിധിച്ചു. പുറം സംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സുപ്രിം കോടതി വിധി നിലവിലുളളപ്പോഴായിരുന്നു കേരളത്തിന്റെ ഈ എടുത്തു ചാട്ടം.
സ്വന്തം ലോട്ടറി അവസാനിപ്പിച്ചാണ് മറ്റു ലോട്ടറികള്‍ തമിഴ് നാട് നിരോധിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കോടതി വേണമെങ്കില്‍ ആ മാതൃക സ്വീകരിക്കാമെന്ന് പറയാതെ പറയുകയായിരുന്നു. എന്നാല്‍ പലവിധ ലോട്ടറികള്‍ ഇനിയും പരീക്ഷിക്കാനിരിക്കുന്ന ധനവകുപ്പിന് സ്വന്തം ലോട്ടറി നിരോധിക്കുന്ന കാര്യം ആലോചിക്കാനേ പറ്റില്ല.












Click it and Unblock the Notifications