കോടതിയില്‍ തോറ്റു തൊപ്പിയിടുന്ന സര്‍ക്കാര്‍
മൂന്നാറിലേത് വരുത്തിവെച്ച വിധികള്‍...
വരാനിരിക്കുന്ന പ്രതികൂല വിധികളുടെ ടെസ്റ്റ് ഡോസാണ് മൂന്നാറിന്റെ കാര്യത്തില്‍ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. അബാദ്, ധന്യശ്രീ റിസോര്‍ട്ടുകള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ കോടതിയലക്ഷ്യത്തിലാണ് എത്തി നില്‍ക്കുന്നത്.
ഒഴിപ്പിക്കല്‍ നടപടികളിലുണ്ടായ മാറ്റവും കോടതി വിമര്‍ശിച്ചു. സര്‍ക്കാരിന് കൊടുത്ത പിന്തുണ തെറ്റായിപ്പോയെന്നു വരെ ഒരിക്കല്‍ കോടതിയ്ക്ക് തുറന്നു പറയേണ്ടി വന്നു.
റവന്യൂ, വനം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് ഒരേ പാര്‍ട്ടിയാണെങ്കിലും സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുന്ന തരത്തില്‍ ഏകോപിതമായ പ്രവര്‍ത്തനം ഒരുഘട്ടത്തിലുമുണ്ടായില്ല. ഇതും ഫലത്തില്‍ അനധികൃത പട്ടയം കൈവശമുളളവരെയാണ് സഹായിച്ചത്.
ചുരുക്കത്തില്‍ തുടരെ കോടതിയില്‍ നിന്നും പ്രഹരമേല്‍ക്കേണ്ടി വരുന്നത് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയത്തിലാക്കിയിട്ടുണ്ട്. നടപടിക്രമങ്ങളൊന്നും പാലിക്കാതെയും കാര്യങ്ങള്‍ വേണ്ടവിധം പಠിക്കാതെയും എടുത്തു ചാടുകയും പ്രതികൂല വിധി വരുമ്പോള്‍ കോടതികളുടെ വര്‍ഗ നിലപാടുകളെക്കുറിച്ച് ഉപന്യസിക്കുകയുമാണ് സര്‍ക്കാരും അതിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും ചെയ്യുന്നത്. വരും ദിനങ്ങള്‍ ഈ തന്ത്രം എങ്ങനെ ചെലവാകുമെന്ന് കണ്ടുതന്നെ അറിയണം.












Click it and Unblock the Notifications