കോട്ടായിയില്‍ യുവതിയുടെ കാലുകള്‍ കണ്ടെത്തി
പാലക്കാട്: കോട്ടായിയില്‍ യുവതിയുടെതെന്നു സംശയിക്കുന്ന കാല്‍ വെട്ടി മാറ്റി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. കരിയങ്കോട് പൂടൂറ്‍ റോഡരികില്‍ കുറ്റിക്കാട്ടില്‍ നിന്നാണ് കാല്‍ കിട്ടിയത്.
മുട്ടിനുതാഴെയുള്ള ഭാഗം പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് ഉപേക്ഷിച്ചിരിക്കുന്നത്. റോഡില്‍ നിന്ന് ഒരു മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍ ഈച്ചയാര്‍ക്കുന്നത് കണ്ട് രാവിലെ നടക്കാനിറങ്ങിയ ഒരാള്‍ നോക്കിയപ്പോഴാണ് കാല്‍ കണ്ടത്.
ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ ആനിക്കോട് റോഡരിക്കിലെ വയലില്‍ നിന്ന് മറ്റൊരു കാല്‍ കൂടി ലഭിച്ചു. കോട്ടായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിന്‍റെ ബാക്കി ഭാഗത്തിനായി തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications