Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ് വിചാരണ സെപ്റ്റംബര്‍ 27ന് തുടങ്ങും

ചിക്കാഗോ: റോഡ്‌ ഐലന്‍ഡിലെ പ്രോവിഡന്‍സില്‍ സ്ഥിതി ചെയ്യുന്ന സ്‌റ്റീര്‍ ഹൗസ്‌ നഴ്‌സിങ്‌ ആന്റ്‌ റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഓസ്‌കാര്‍ സന്ദര്‍ശനത്തിനെത്തിയാല്‍ അവിടെയുളള ജീവനക്കാരെല്ലാം കര്‍മ്മനിരതരാവും. കാരണം ഇനി അടുത്ത രണ്ട്‌ മണിക്കൂറിനുളളില്‍ അവിടെ ഒരു മരണം നടക്കുമെന്ന്‌ അവര്‍ക്കറിയാം.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 25 രോഗികളുടെയെങ്കിലും മരണകിടക്കയ്‌ക്കരിക്കെ ഓസ്‌കാര്‍ എന്ന പൂച്ച സന്ദര്‍ശനത്തിനെത്തിയിട്ടുണ്ട്‌. ഓസ്‌കാര്‍ സന്ദര്‍ശിച്ച്‌ എല്ലാ രോഗികളും രണ്ട്‌ മണിക്കൂറിനകം മരിച്ചിട്ടുമുണ്ട്‌- സ്‌റ്റീറിലെ ഡോക്ടറായ ഡേവിഡ്‌ ദോസാ വെളിപ്പെടുത്തി.

ആറാം ഇന്ദ്രിയമുളള പൂച്ചയാണ് ഓസ്കാര്‍ എന്നാണ് സ്റ്റീറിലെ ജീവനക്കാര്‍ ഓസ്കാറിനെ പരിചയപ്പെടുത്തുക. ഓസ്‌കാറിനെ കുറിച്ച്‌ ന്യൂ ഇംഗ്ലണ്ട്‌ ജേണല്‍ ഓഫ്‌ മെഡിസനില്‍ ഡേവിഡ്‌ ലേഖനം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മരിക്കാറായ രോഗിയ്‌ക്കരില്‍ എത്തുന്ന ആദ്യ സന്ദര്‍ശകനാവണമെന്നില്ല ഓസ്‌കാര്‍. എന്നാല്‍ മരിക്കാറായ ഒരു രോഗിയുടെ അടുത്ത്‌ ഓസ്‌കാര്‍ എങ്ങനെയെങ്കിലും എത്തിചേരും. മിക്കപ്പോഴും രോഗി മരിക്കുന്നതിന്‌ അവസാന രണ്ട്‌ മണിക്കൂറിനകമായിരിക്കും സന്ദര്‍ശനം-ഡോ. ജോണ്‍ ടെനോ പറഞ്ഞു.

കുഞ്ഞായിരിക്കേ സ്റ്റീറിലെത്തിയ ഓസ്കാര്‍ അന്ന് തൊട്ട് അവിടത്തെ അന്തേവാസിയാണ്. നഴ്‌സിങ്ങ്‌ ഹോമിലെ സ്ഥിരം സന്ദര്‍ശകനുമാണ്‌ ഓസ്‌കാര്‍. എന്നാലും മരണാസന്നനായ ഏതെങ്കിലും രോഗിക്കരികെ ഓസ്‌കാര്‍ സന്ദര്‍ശനത്തിനെത്തിയാല്‍ അപ്പോള്‍ ഡോക്ടര്‍മാര്‍ക്ക്‌ ഉറപ്പിക്കാം- രോഗിയുടെ ബന്ധുക്കളെ വിവരമറിയിക്കാന്‍ സമയമായെന്ന്‌.

മരണം മുന്‍കൂട്ടിയറിയുന്ന പൂച്ചയെന്നാണ്‌ ഓസ്‌കാര്‍ അവിടെ അറിയപ്പെടുന്നത്‌. പൂച്ചകള്‍ക്ക്‌ മരണം മുന്‍കൂട്ടിയറിയാന്‍ കഴിയുമെന്നതിന്‌ തെളിവൊന്നുമില്ലെങ്കിലും മനുഷ്യര്‍ക്കില്ലാത്ത പല കഴിവുകളും മൃഗങ്ങള്‍ക്കുണ്ടെന്നാണ്‌ യൂനിവേഴ്‌സിറ്റി ഓഫ്‌ ഇല്ലിനോയിസ്‌ കോളെജ്‌ ഓഫ്‌ വെറ്റിറിനറി മെഡിസനിലെ തോമസ്‌ ഗ്രെവസിന്റെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+