പാലക്കാട്ട് പെണ്‍വാണിഭ സംഘം അറസ്റ്റില്‍
ബീജിംഗ്: ഇവിടത്തെ തെരുവുകളിലെങ്ങാനും നിന്ന് പരസ്യമായി പ്രണയിച്ചുകളയാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ രണ്ടാമതൊന്ന് ഓര്‍ക്കുക.
ഇവിടത്തെ തെരുവുകളില്‍ കമിതാക്കളെ വെട്ടിലാക്കാന്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2008ല്‍ വരുന്ന ഓളിംപിക്‌സ് മാമാങ്കത്തിന് മുന്നോടിയായി നഗരത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ ക്ലോസ്‌ഡ് സര്‍ക്യൂട്ട് ടിവി ക്യാമറകള്‍ രഹസ്യമായി സ്ഥാപിച്ചിരിക്കുന്നത്.
അതിസൂക്ഷ്‌മമായി ക്യാമറ ഓരോരുത്തരുടെയും ചേഷ്ടകള്‍ നിരീക്ഷിച്ചുകൊണ്ടിരിയ്‌ക്കുകയാണ്. അസാധാരണമായി എന്തെങ്കിലും കാണിച്ചുവോ? എങ്കില്‍ പിടിയിലായതുതന്നെ.
തെരുവില്‍ യുവകമിതാക്കള്‍ പ്രണയകേളികള്‍ നടത്തുന്നത് കൂടുതലായതും അധികൃതരെ കുഴക്കിയിട്ടുണ്ട്. ഒപ്പം ഇവിടെ അവിഹിത ഗര്‍ഭധാരണവും ഗര്‍ഭമലസിപ്പിക്കലും എല്ലാം കൂടിയിട്ടുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു. ഒളിംപിക്‌സ് ആകുമ്പോഴേയ്‌ക്കും ബീജിംഗിന്റെ മുഖഛായതന്നെ മാറ്റിമറിയ്‌ക്കാനാണത്രേ അധികൃതര്‍ ശ്രമിക്കുന്നത്.












Click it and Unblock the Notifications