കോടതിയില്‍ തോറ്റു തൊപ്പിയിടുന്ന സര്‍ക്കാര്‍
ബീജിങ്: രാജ്യത്തെ എല്ലാ ഹോട്ടലുകളിലും, ഹോളിഡേ റിസോര്‍ട്ടുകളിലും മറ്റും കോണ്ടം വിതരണം ചെയ്യാന്‍ ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടു.
എയിഡ്‌സ് നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണിത്. ഇതിന് പുറമേ എയിഡ്‌സ് നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ അടങ്ങിയ ചെറുകുറിപ്പുകള്‍ വിതരണം ചെയ്യാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോണ്ടം വിതരണം ചെയ്യാത്ത ഹോട്ടലുകള്‍ക്കും ബാറുകള്‍ക്കുമെതിരെ പിഴ ചുമത്താനും തീരുമാനമായിട്ടുണ്ട്.
കുറച്ച് വര്‍ഷങ്ങള്‍ മുന്പ് വരെ ചൈന എയ്‌ഡ്‌സ് രോഗത്തെ ഗൗരവത്തോടെ കണ്ടിരുന്നില്ല. സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും മയക്കുമരുന്ന് ഉപയോക്താക്കള്‍ക്കുമിടെ മാത്രം പകരുന്ന രോഗമായാണ് ഇതിനെ കണ്ടിരുന്നത്. എന്നാലിപ്പോഴിത് പൊതുജനങ്ങള്‍ക്കിടെ വ്യാപകമായതോടെയാണ് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications