ശബരിമലയില്‍ സ്‌ത്രീകള്‍ കയറിയിട്ടുണ്ട് സുധാകരന്‍
ചെന്നൈ: താന്‍ 30 സ്‌ത്രീകളെ ബലാല്‍സംഗം ചെയ്‌തുവെന്ന് ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. 18 വയസ്സു പ്രായമുളള രാജേഷ് എന്ന് ഓട്ടോ ഡ്രൈവറാണ് പോലീസിനോട് ഇക്കാര്യമറിയിച്ചത്.
രാത്രിസമയങ്ങളില്‍ മാത്രം ഓട്ടോ ഓടിക്കാറുളള ഇയാളെ വെളളിയാഴ്ച രാത്രിയാണ് സംശയാസ്‌പദമായ സാഹചര്യത്തില്‍ പോലീസ് പിടികൂടിയത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
ചോദ്യംചെയ്യലിനിടെയാണ് താന്‍ 30ഓളം സ്‌ത്രീ യാത്രക്കാരെ ബലാല്‍സംഗം ചെയ്‌തശേഷം അവരുടെ ആഭരണങ്ങളും പണവും മറ്റും കൊളളയടിക്കാറുളള വിവരം ഇയാള്‍ അറിയിച്ചത്. ജനവാസമില്ലാത്ത സ്ഥലത്തെത്തുമ്പോള്‍ ഇവരെ അടിച്ച വീഴ്‌ത്തിയ ശേഷം മാനഭംഗപ്പെടുത്തുമെന്നും പിന്നീട് ഇവരുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും എടുത്ത്‌ശേഷം വിട്ടയക്കാറാണ് പതിവെന്നും ഇയാള്‍ പറഞ്ഞു.
എന്നാല്‍ ഇയാളുടെ വെളിപ്പെടുത്തല്‍ പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. കാരണം ഇത് വരെ അത്തരം പരാതികളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
അതിനാല്‍ ഇയാള്‍ മാനസികനില തൃപ്‌തികരമാണോയെന്ന് പരിശോധിക്കാനുളള ഒരുക്കത്തിലാണ് പോലീസ്. ഇയാളുടെ പക്കല്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
എന്നാല്‍ ഇയാള്‍ ഒരു സ്ഥിര മോഷ്ടാവാണെന്നാണ് അയല്‍ക്കാരുടെ അഭിപ്രായം. വിവിധ കുറ്റങ്ങള്‍ക്ക് ഇയാള്‍ മുമ്പ് പല തവണ അറസ്റ്റിലായിട്ടുണ്ടെന്നും അവര്‍ പോലീസിനോട് പറഞ്ഞു.
അയല്‍പക്കത്തെ പല സ്‌ത്രീകളെയും ഇയാള്‍ അപമാനിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ അറിവില്‍ തങ്ങള്‍ക്ക് ഒരു പുതുമയും തോന്നുന്നില്ലെന്നുമാണ് അയല്‍പക്കക്കാരുടെ മൊഴി. ഇയാളുടെ മാതാപിതാക്കള്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. പോലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുകയാണ്.












Click it and Unblock the Notifications