Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ സ്‌ത്രീകള്‍ കയറിയിട്ടുണ്ട്‌ സുധാകരന്‍

കോയന്പത്തൂര്‍: അമ്മയും മകളും ഒരേ ക്ഷേത്രത്തില്‍ വിവാഹിതരായി. അതും ഒരേ ദിവസം, പരസ്പരമറിയാതെ, രഹസ്യമായി.

നഗരത്തിന് പുറത്ത് താമസിക്കുന്ന സുജാത(43)യും മകള്‍ ഗായത്രി(19)യുമാണ് പരസ്പരമറിയാതെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മേട്ടുപാളയത്തെ വിനായകര്‍ ക്ഷേത്രത്തില്‍ വിവാഹിതരായത്. മദ്യപാനിയായ ഭര്‍ത്താവില്‍ നിന്ന് വേര്‍പെട്ട് മകളുമായി കഴിഞ്ഞ സുജാതയെ അയല്‍പക്കകാരന്‍ പലപ്പോഴും സഹായിച്ചിരുന്നു.

വിവാഹമോചിതനായി കഴിയുന്ന ഇയാളും സുജാതയും തമ്മിലുളള ബന്ധം പ്രണയമായി വളര്‍ന്നപ്പോള്‍ ക്ഷേത്രത്തില്‍ രഹസ്യവിവാഹം നടത്താന്‍ സമ്മതിച്ചു.

സ്വകാര്യകന്പനിയില്‍ ജോലിയ്ക്ക് പോയിരുന്ന ഗായത്രിയാകട്ടെ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ തങ്ങളുടെ ബന്ധത്തെ എതിര്‍ക്കുമെന്ന് ഭയന്ന ഇരുവരും ആരുമറിയാതെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം മകള്‍ ജോലിയ്ക്കു പോയപ്പോള്‍ സുജാതയും കാമുകനും ബന്ധത്തില്‍പെട്ട ഒരു സ്ത്രീയോടൊത്ത് ടാക്സിയില്‍ മേട്ടുപാളയത്ത് വിനായകര്‍ ക്ഷേത്രത്തിലെത്തി. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങുന്പോഴാണ് ഗായത്രി കാമുകനോടൊത്ത് ടാക്സിയില്‍ അവിടെയെത്തിയത്.

വധുവിന്‍റെ വേഷത്തിലായിരുന്ന അമ്മയെ മകള്‍ കണ്ടുവെങ്കിലും സുജാത മകളെ കണ്ടില്ല. അമ്മ കാറില്‍കയറി പോകുന്നത് വരെ കാറില്‍ ഒളിച്ചിരുന്ന ഗായത്രിയും കാമുകനും പിന്നീട് ക്ഷേത്രത്തില്‍ വിവാഹിതരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+