ശബരിമലയില്‍ സ്‌ത്രീകള്‍ കയറിയിട്ടുണ്ട് സുധാകരന്‍
തിരുവനന്തപുരം: നിലവിലെ ദൗത്യസംഘത്തിന് കഴിയില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം മൂന്നാറിലേയ്ക്ക് പുതിയ സംഘത്തെ അയയ്ക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
മൂന്നാര്‍ ദൗത്യം കഴിഞ്ഞുവെന്നത് തെറ്റായ പ്രചാരണമാണ്. സര്‍ക്കാറിന്‍റെ സ്വത്ത് കയ്യേറിയവരെ ഒഴിപ്പിക്കുന്ന പരിശ്രമത്തെ ജനം അഭിനന്ദിക്കുകയാണ്.
മൂന്നാര്‍ ഒഴിപ്പിക്കല്‍ മുന്നണിയ്ക്കകത്തുളളവര്‍ തന്നെ അട്ടിമറിച്ചു എന്നത് ശരിയല്ല. തലകറക്കം, കണ്ണുവേദന, തലവേദന എന്നിവ മൂലമാണ് ദൗത്യസംഘത്തലവന്‍ സുരേഷ്കുമാര്‍ ഒരു മാസത്തെ അവധിയെടുത്തിരിക്കുന്നത്.
മല കയറുന്പോള്‍ അദ്ദേഹത്തിന് തലകറങ്ങും. അതു കൊണ്ട് വിശ്രമിക്കാനും പുകവലി നിര്‍ത്താനുമാണ് ഡോക്ടറുടെ നിര്‍ദേഷം. ഇത് കര്‍ശനമായി പാലിക്കണമെന്ന് താനും സുരേഷിനോട് പറഞ്ഞിട്ടുണ്ട്.
സംഘത്തിലുള്ള ഋഷിരാജ് സിങ്ങും രണ്ടാഴ്ചത്തെ അവധിയെടുത്തു. രണ്ടു പേര്‍ക്കും മൂന്നാറിലെ തണുപ്പാണു പ്രശ്നമായത്. കലക്ടര്‍ രാജു നാരായണ സ്വാമി മാത്രമാണ് അവധി ചോദിക്കാത്തത്. അദ്ദേഹം മൂന്നാറില്‍ നിന്നു ദൂരെ ഇടുക്കി ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നതിനാല്‍ തണുപ്പു വലിയതോതില്‍ ബാധിക്കില്ല.
തണുപ്പുകാലം കഴിയുമ്പോള്‍ സംഘം വീണ്ടും ഒഴിപ്പിക്കല്‍ തുടങ്ങും. ഇല്ലെങ്കില്‍ മറ്റൊരു സംഘം ഈ പണി ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു












Click it and Unblock the Notifications