Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ സ്‌ത്രീകള്‍ കയറിയിട്ടുണ്ട്‌ സുധാകരന്‍

വയനാട്‌: കാലവര്‍ഷക്കെടുതി രൂക്ഷമായ സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ എംപിമാരോടൊപ്പം പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്‍റെ വസതിയ്ക്ക് മുന്നില്‍ സത്യാഗ്രഹം അനുഷ്ഠിക്കുമെന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശനവേളയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. കാലവര്‍ഷക്കെടുതികളില്‍ 1,500 കോടിയുടെ നഷ്ടമാണ്‌ സംസ്ഥാനത്തുണ്ടായത്‌.

കേന്ദ്രം ചെറുവിരല്‍ പോലുമനക്കിയില്ല. കേന്ദ്ര സംഘങ്ങള്‍ വന്ന്‌ സല്‍ക്കാരം സ്വീകരിച്ച്‌ തിരിച്ചുപോകുന്നതല്ലാതെ ഫലമൊന്നുമില്ല. ഇതു തുടര്‍ന്നാല്‍ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ താന്‍ സത്യഗ്രഹമാരംഭിക്കുമെന്ന്‌ വി.എസ് വ്യക്‌തമാക്കി.

വടക്കേ വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച സ്ഥലവും ദുരിതാശ്വാസ ക്യാന്പും വി.എസ് സന്ദര്‍ശിച്ചു. വയനാട്ടില്‍ ജീവനൊടുക്കിയ 78 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം ധനസഹായവും മുഖ്യമന്ത്രി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+