ദേശാഭിമാനി കോഴ: തെളിവുകളും പരാതിയുമില്ലെന്ന് റിപ്പോര്‍ട്ട്
വരാണസി(ഉത്തര്‍പ്രദേശ് ): മരിച്ചുവെന്ന് ഉറപ്പുവരുത്തി സംസ്കരിയ്ക്കാനായി ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ മൃതദേഹം സംസാരിച്ചുതുടങ്ങിയാല്‍ എങ്ങിനെയിരിക്കും?
ഇത്തരമൊരു അനുഭവമാണ് വരാണസിയിലെ ഭാസിയ ഗ്രാമത്തിലെ കല്ലു യാദവിന്റെ മക്കള്ക്കുണ്ടായത്. തൊണ്ണൂറു കഴിയാറായ കല്ലുയാദവ് മരിച്ചതിനെത്തുടര്‍ന്ന് മക്കള്‍ അച്ഛന്റെ മൃതദേഹം അടക്കാനായി സമീപത്തെ നദീതീരത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
ഇതിനിടെയാണ് യഥാര്‍ത്ഥത്തില്‍ അബോധാവസ്ഥയിലായ യാദവിന് ബോധം തിരിച്ചുകിട്ടിയത്. താനൊരു യാത്രയിലാണെന്ന് മനസ്സിലായ അദ്ദേഹം മക്കളോട് ചോദിച്ചു- എവിടേയ്ക്കാണ് നമ്മള് പോകുന്നത്?
താന്മരിച്ചുവെന്ന് കരുതി ബുന്ധുക്കള്‍ തന്നെ സംസ്കരിയ്ക്കാന്‍ കൊണ്ടുപോവുകയാണെന്ന് മനസ്സിലാക്കിയ കല്ലു തമാശയായി ചോദിച്ചു നിങ്ങള്‍ - എന്നെ ജീവനോടെ കത്തിയ്ക്കാന്‍ പോവുകയാണോ? കല്ലുയാദവ് മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കള്‍ അദ്ദേഹത്തെ വേഗത്തില്‍ തിരികെ വീട്ടിലെത്തിച്ചു.
ഹൃദയസ്പന്ദനം നിലച്ചതിനെത്തുടര്ന്നാണത്രേ യാദവ് മരിച്ചെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചത്. എന്തായാലും മരിച്ച യാദവിന് പുനര്ജന്മം കിട്ടിയ വാര്‍ത്ത കൊടുങ്കാറ്റിന്റെ വേഗതയിലാണ് തൊട്ടടുത്ത ഗ്രാമത്തിലെല്ലാം പടര്‍ന്നത്.