യുവതിയുടെ മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തി
ദില്ലി: കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗിനെതിരെ സ്‌ത്രീധനക്കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
സ്‌ത്രീധന നിരോധന നിയമപ്രകാരമാണ് മൊറാദാബാദ് പൊലീസ് സിംഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. പേരക്കിടാവിന്റെ ഭാര്യയോട് സ്‌ത്രീധനമായി മെഴ്‌സിഡസ് കാറും ഫ്ലാറ്റും ആവശ്യപ്പെട്ടുവെന്നാണ് കേസ്.
സിംഗിനെക്കൂടാതെ ഭാര്യ ബീന, മകന്‍ അഭിമന്യു സിംഗ്, കൊച്ചുമകന്‍ അഭിജിത് സിംഗ് എന്നിവര്‍ക്കെതിരെയും കേസുണ്ട്.
കൊച്ചുമകന്‍ അഭിജിത് സിംഗിന്റെ ഭാര്യ പ്രിയങ്ക സിംഗിന്റെ പിതാവ് മാധവേന്ദ്ര സിംഗാണ് അര്‍ജുന്‍ സിംഗിനും കുടുംബത്തിനുമതിരെ സ്‌ത്രീധനക്കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. സ്‌ത്രീധനമാവശ്യപ്പെട്ട് മന്ത്രിയുടെ വീട്ടില്‍ പ്രിയങ്ക പീഡിപ്പിക്കപ്പെട്ടുവെന്നും മാധവേന്ദ്രസിംഗ് ആരോപിച്ചിട്ടുണ്ട്.
ചന്ദൗസി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഉത്തരവിട്ടതു പ്രകാരമാണ് മന്ത്രിയ്‌ക്കും കുടുംബത്തിനുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് മൊറാദാബാദ് എസ്‌എസ്‌പി പ്രേം പ്രകാശ് അറിയിച്ചു. ജൂലൈ 27നാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മജിസ്‌ട്രേട്ട് ഉത്തരവിട്ടത്.












Click it and Unblock the Notifications