യുവതിയുടെ മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തി
ഷിംല: ജന്‍മദിന പാര്‍ട്ടിയില്‍ അല്‍പവസ്‌ത്രധാരികളായ യുവതികളുമൊത്തു നൃത്തംചെയ്‌ത ഹിമാചല്‍ പ്രദേശ് ടൂറിസം മന്ത്രി ജി.എസ്. ബാലി രാജിവച്ചു.
ഹോട്ടലില്‍ നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഒരു ടിവി ചാനല്‍ സംപ്രേഷണം ചെയ്‌തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങ് രാജി ആവശ്യപ്പെടുകയായിരുന്നു. ഗവര്‍ണര്‍ രാജി സ്വീകരിച്ചിട്ടുണ്ട്.
സ്റ്റാര്‍ ന്യൂസ് ചാനലാണ് മന്ത്രി നടത്തിയ പിറന്നാള്‍ പാര്‍ട്ടിയുടെ ദൃശ്യങ്ങളും അതില്‍ മന്ത്രി അല്‍പവസ്ത്രധാരിണികള്‍ക്കൊപ്പം നൃത്തംചെയ്യുന്ന രംഗങ്ങളും പുറത്തുവിട്ടത്. ഈ കഴിഞ്ഞ 26ന് ധര്‍മ്മശാലയിലെ ഒരു റിസോര്‍ട്ടിലാണ് പാര്‍ട്ടി നടന്നത്.
എന്നാല്‍ ചാനല്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ തന്‍റെതല്ലെന്നാണ് ബാലി പറയുന്നത്. ഭാര്യയും മകളും മറ്റു കുടുംബാംഗങ്ങളുമൊത്താണു പാര്‍ട്ടിയില്‍ പങ്കെടുത്തതെന്നും കേക്ക് മുറിച്ച് ഏറെ താമസിയാതെ സ്ഥലംവിട്ടെന്നുമാണു ബാലി പറഞ്ഞതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കോണ്‍ഗ്രസ് സര്‍ക്കാറിനെ ഉടന്‍ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നു ബിജെപി ആവശ്യപ്പെട്ടു.












Click it and Unblock the Notifications