കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയുടെ മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഇടുക്കി, വയനാട്‌, തിരുവനന്തപുരത്തെ കോട്ടൂര്‍, കൊല്ലത്തെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നതായി സംസ്ഥാന ഇന്റലിജന്‍സിന്‌ വിവരം ലഭിച്ചു.

കൊല്ലത്തെ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര-സംസ്ഥാന രസഹ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചുവരുകയാണ്‌. ആന്ധ്രയിലെ നക്‌സല്‍ നേതാവ്‌ രാജമൗലിയുടെ മരണവുമായി ബന്ധപ്പെട്ട്‌ കൊല്ലത്തു പ്രത്യക്ഷപ്പെട്ട നോട്ടീസുകളെ സംബന്ധിച്ചാണ്‌ പോലീസ്‌ അന്വേഷിക്കുന്നത്‌.

പനിബാധിത പ്രദേശങ്ങളായ ആദിവാസി ഊരുകളില്‍ പ്രവര്‍ത്തകര്‍ തങ്ങുന്നതായും വിവരം ലഭിച്ചിട്ടുണ്‌ട്‌. പനിബാധിത പ്രദേശങ്ങളില്‍ സര്‍ക്കാറിന്റെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്തിച്ചേരാത്ത സ്ഥലങ്ങളില്‍ നക്‌സല്‍ പ്രവര്‍ത്തകര്‍ സഹായങ്ങള്‍ എത്തിക്കുന്നുണ്‌ട്‌.

മരുന്നും മറ്റ്‌ സൗകര്യങ്ങളും ഇവര്‍ എത്തിക്കുന്നു. കൂടാതെ ഇത്തരം ഊരുകളില്‍ സര്‍ക്കാരിനെതിരായ വികാരങ്ങള്‍ ഉണര്‍ത്തിക്കൊണ്‌ടുളള അയല്‍കൂട്ടങ്ങള്‍ രഹസ്യമായി വിളിച്ചുചേര്‍ക്കാനും ഇവര്‍ ശ്രമിക്കുന്നു.

തീരദേശ മേഖലകളിലും നക്‌സല്‍ സ്വഭാവമുളള സംഘടനകളുടെ പ്രവര്‍ത്തനം സജീവമായിട്ടുണ്‌ട്‌. സ്‌കൂളുകളുടെ നിയന്ത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ കൈമാറാനുളള സര്‍ക്കാര്‍ തീരുമാനമാണ്‌ ഇവിടെ ചില സംഘടനകള്‍ പ്രചരണ വിഷയമാക്കുന്നത്‌.

തിരുവനന്തപുരത്തെ തീരദേശ ക്യാമ്പുകളിലും ഇത്തരം സംഘടനകള്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പഠനക്ലാസുകള്‍ എടുക്കുകയും ചെയ്‌തതായി വിവരം ലഭിച്ചിട്ടുണ്‌ട്‌. സ്‌ത്രീകളെയും കുട്ടികളെയും ചേര്‍ത്താണ്‌ വൈകുന്നേരങ്ങളിലെ ക്ലാസുകള്‍ക്ക്‌ വിളിച്ചുചേര്‍ത്തിരുന്നത്‌.

ആന്ധ്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ്‌ കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം ലഭിക്കുന്നത്‌. ഇപ്പോള്‍ നേപ്പാളില്‍ നിന്നും നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായം ലഭിക്കുന്നുണെ്‌ടന്നാണ്‌ സൂചന.

നക്‌സല്‍ പ്രവര്‍ത്തന ചരിത്രങ്ങള്‍ സംബന്ധിക്കുന്ന പുസ്‌തകങ്ങളുടെ വിവര്‍ത്തനങ്ങള്‍ ധാരളമായി ഇപ്പോള്‍ ലഭ്യമായിട്ടുണ്‌ട്‌. നക്‌സല്‍ സ്വഭാവമുളള സംഘടനകളുടെ മുഖമാസികളും ഇപ്പോള്‍ പുറത്തിറങ്ങുന്നുണ്‌ട്‌.

അതേ സമയം തലസ്ഥാനത്തെ ചില ഗവേഷണ വിദ്യാര്‍ഥികളും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്‌. മാവോയിസ്റ്റ്‌ നേതാക്കളുടെ സന്ദര്‍ശന സമയത്ത്‌ സജീവമായി പ്രവര്‍ത്തിച്ചത്‌ ഈ വിദ്യാര്‍ഥികളായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X