യുവതിയുടെ മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തി
ടോകിയോ(ജപ്പാന്‍): പേരും വിലാസവുമില്ലാതെ സമ്മാനപ്പൊതികളില്‍ ലക്ഷക്കണക്കിന് രൂപ കിട്ടുക, അതും വീടിന്റെ ഉമ്മറത്തുസ്ഥാപിച്ച കത്തുപെട്ടിയിലും, നടന്നുപോകുന്നതിനിടയിലും വാതിലിനരികിലും കക്കൂസുകളില്‍ നിന്നുമെല്ലാം!
ഇങ്ങനെ വെറുതെ ഒരുപാട് പണം കിട്ടിയാല്‍ സന്തോഷിക്കാത്തവരുണ്ടോ? എന്നാല്‍ ജപ്പാന്‍ തലസ്ഥാനമായ ടോകിയോവിലെ ജനത ഇങ്ങനെ അജ്ഞാതമായി പണം വന്നുവീഴുന്നതിനെത്തുടര്‍ന്ന് പേടിച്ചിരിക്കുകയാണ്. ഇതിന്റെ ഉറവിടമേതാണെന്ന് കണ്ടുപിടിക്കാന്‍ കഴിയാതെ പൊലീസും കുഴങ്ങുന്നു.
ശനിയാഴ്‌ച മാത്രം ടോകിയോയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സ്ഥാപിച്ചിരിക്കുന്ന 18 മെയില്‍ ബോക്‌സുകളില്‍ നിന്നായി 1.81മില്ല്യന്‍ യാന്‍( 616,537.35 രൂപ)യാണ് ഇങ്ങനെ ലഭിച്ചത്. മേല്‍വിലാസമില്ലാത്ത കവറുകളില്‍ ഒട്ടിയ്‌ക്കാത്ത നിലയിലാണ് പണം കിട്ടുന്നത്.
മിക്കവരും അജ്ഞാതമായി ഇത്തരം സമ്മാനങ്ങള്‍ കിട്ടിയതിനെത്തുടര്‍ന്ന് ഭയചകിതരായിരിക്കുകയാണ്. ചിലരൊക്കെ ഇത് കള്ളനോട്ടാണെന്നാണ് ആദ്യം കരുതുന്നത് എന്നാല്‍ പിന്നീട് ഇത് യഥാര്‍ത്ഥത്തില്‍ ജപ്പാന്‍ കറന്‍സിതന്നെയാണെന്ന് തിരിച്ചറിയുന്ന മുറയ്‌ക്ക് ജനങ്ങള്‍ ഞങ്ങളെ വിവരമറിയിക്കുകയാണ്- പൊലീസ് വക്താവ് പറയുന്നു.












Click it and Unblock the Notifications