അഭയ കേസ്: സിബിഐ പുലിവാല്‍ പിടിച്ചു
ദില്ലി: ഇന്ത്യയിലെ രാഷ്ട്രപതിമാരില്‍ ഏറ്റവും ജനപ്രിയരായവര്‍ ആരൊക്കെയെന്ന് ചോദിച്ചാല്‍ ആക്കൂട്ടത്തില്‍ എ.പി.ജെ അബ്ദുള്‍ കലാം എന്ന പേര് ആദ്യം വരുമെന്നതില്‍ സംശയമില്ല.
ഏതൊക്കെ തരത്തില്‍ നോക്കിയാലും ഇന്ത്യക്കാര്‍ക്ക് കലാമെന്നത് ഒരു വികാരമാണ്. എന്നാല്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വെബ് സൈറ്റിലേതുപോലെ കലാമിന്റെ പ്രശസ്‌തിയും ജനപ്രിയതയും ഇത്രത്തോളം മറ്റെവിടെയും കാണാന്‍ കഴിയില്ല.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്‌ക്ക് കലാമിനെ കൈവിടാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെയാവണം കലാം രാഷ്ട്രപതിഭവന്റെ പടിയിറങ്ങിയിട്ടും ബ്യൂറോയുടെ വെബ് സൈറ്റില്‍ രാഷ്ട്രപതിസ്ഥാനത്ത് കലാമിനെത്തുന്നെ നിര്‍ത്തിയിരിക്കുന്നത്.
പ്രതിഭാ തായ് പാട്ടീല്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറി ആറുദിനം കഴിഞ്ഞിട്ടും ഇന്ത്യന്‍ പ്രസിഡന്റ് എന്ന സ്ഥാനത്ത് അബ്ദുള്‍ കലാമിന്റെ പേരും വിവരങ്ങളും തന്നെയാണ് കിടക്കുന്നത്.
അതിയശയകരമെന്ന് പറയട്ടെ പ്രതിഭ പ്രസിഡന്റായ കാര്യം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിഞ്ഞിട്ടില്ലെങ്കിലും അധികാരമേറിയ ശേഷം പ്രതിഭ ആദ്യമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്‌ത് നടത്തിയ പ്രസംഗം എന്നുകാണിച്ച് ഒരു ലിങ്ക് സൈറ്റില്‍ നല്‍കിയിട്ടുമുണ്ട്.












Click it and Unblock the Notifications