Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: സിബിഐ പുലിവാല്‍ പിടിച്ചു

ശാന്തരും അന്തര്‍മുഖരുമായ ആളുകള്‍ വളരെ ശാന്തതയുള്ള സംഗീതമാണത്രേ റിംഗ്‌ ടോണുകളായി സ്വീകരിയ്‌ക്കുന്നത്‌. ആത്മാവുള്ള സംഗീതമെന്നാണ്‌ സര്‍വ്വേയില്‍ ഇത്തരം ആളുകള്‍ ഉപയോഗിക്കുന്ന റിംഗ്‌ ടോണുകളെ വിശേഷിപ്പിക്കുന്നത്‌.

എന്നാല്‍ എല്ലാവരോടും ഇടപെടുകയും ബഹളപ്രിയരും സംസാരപ്രിയരുമായ ആളുകള്‍ വളരെ ചടുലതാളത്തിലുള്ള റിംഗ്‌ ടോണുകളാണത്രേ തിരഞ്ഞെടുക്കുന്നത്‌. ചില നേരങ്ങളില്‍ മാനസികാവസ്ഥകള്‍ക്കനുസരിച്ച്‌ എല്ലാവരും റിംഗ്‌ ടോണുകള്‍ മാറ്റുകയും ചെയ്യുന്നുണ്ടത്രേ.

ചിലര്‍ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി റിംഗ്‌ ടോണുകള്‍ ഉപയോഗിക്കുന്നതുപോലെ മറ്റുചിലരൊക്കെ ആളുകളുടെ ശ്രദ്ധ മാറ്റാന്‍ വേണ്ടിയും ഉപയോഗിക്കുന്നുണ്ട്‌- ഇമേജ്‌ ഹോസ്‌പിറ്റലിലെ മാനസികരോഗ വിദഗ്‌ധയായ ഡോക്ടര്‍ സോണ പറയുന്നു.

ഇതേപോലെതന്നെ മൊബൈല്‍ ഫോണുകളില്‍ വരുന്ന നൂതന തലമുറകള്‍ സ്വന്തമാക്കാനും കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നു. മിക്കവരും തങ്ങളുടെ സ്റ്റൈലിന്റെയും വ്യക്തിത്വത്തിന്റെയും അളവുകോലായാണ്‌ മൊബൈലുകളെ കാണുന്നത്‌-ഐഎംഐ മൊബൈലിന്റ സിഇഒ എആര്‍ വിശ്വനാഥ്‌ പറയുന്നു.

റിംഗ്‌ ടോണുകള്‍ ഇടയ്‌ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്നവര്‍ മാനസികമായി സ്ഥിരത്വമില്ലാത്തവരാണത്രേ. കാര്യങ്ങളെന്തൊക്കെയായാലും ഇഷ്ടത്തിനനുസരിച്ചുള്ള റിംഗ്‌ ടോണുകള്‍ സ്വന്തമാക്കാനായി ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കളെല്ലാം കൂടി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 800 കോടി രൂപയാണ്‌ ചെലവാക്കിയിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+