തുടയെന്നു കരുതിയെടുത്തത് സ്‌ത്രീയുടെ വലതുകൈ
മുംബൈ: 1993 ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ചലച്ചിത്ര താരം സഞ്‌ജയ് ദത്തിനെ പ്രത്യേക ടാഡാ കോടതി ആറു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. തടവനുഭവിക്കുന്നതിനൊപ്പം ദത്ത് 25,000രൂപ പിഴയും ഒടുക്കണമെന്ന് വിധിയില്‍ നിര്‍ദ്ദേശമുണ്ട്.
അനധികൃതമായി ആയുധം കയ്യില്‍വെച്ചതിനെത്തുടര്‍ന്നാണ് ദത്ത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 1993 ഏപ്രില്‍ 19നാണ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ദത്ത് അറസ്റ്റിലായത്.
മൂന്ന് എകെ 56 തോക്കുകളും 25 ഹാന്റ് ഗ്രനേഡുകളും ഒരു 9 എംഎം തോക്കുമാണത്രേ സ്‌ഫോടനവുമായി ബന്ധമുണ്ടായിരുന്നവര്‍ ദത്തിന് നല്‍കിയത്. ഇതില്‍ എകെ 56 തോക്ക് മാത്രം എടുത്ത് ബാത്തിയെല്ലാം ദത്ത് മടക്കി നല്‍കി.
സ്‌ഫോടനത്തിന് ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ അന്ന് മൗറീഷ്യസില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്ന ദത്ത് തോക്ക് നശിപ്പിച്ചുകളയാന്‍ സുഹൃത്തുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവത്രേ. ഇതുപ്രകാംര യൂസഫ് നെല്ലാവദെ, കേര്‍സി അദ്‌ജാനിയ, റൂസി മുല്ല, അജയ് മര്‍വ എന്നിവര്‍ ചേര്‍ന്ന് തോക്ക് നശിപ്പിക്കുകയും ചെയ്‌തു.
1993 ഏപ്രില്‍ 19ന് മൗറീഷ്യസില്‍ നിന്നും തിരിച്ചെത്തിയ ദത്തിനെ പൊലീസ് അറസ്‌റ്റുചെയ്‌തു. 93 മെയ് മൂന്നിന് ജാമ്യം ലഭിച്ചുവെങ്കിലും 94 ജൂലൈ നാലിന് അത് റദ്ദുചെയ്‌തു. പിന്നീട് 16മാസത്തെ ജയില്‍ ജീവിതത്തിന് ശേഷമാണ് 1995 ഒക്ടോബര്‍ 16ന് സുപ്രിം കോടതി ദത്തിന് ജാമ്യം അനുവദിച്ചത്.
2006 നവംബര്‍ 28നാണ് ആയുധനിയമപ്രകാരം ദത്ത് കുറ്റക്കാരനാണെന്ന് ടാഡാ കോടതി കണ്ടെത്തിയത്. ദത്ത് ഉള്‍പ്പെടെ 100 പ്രതികളെയാണ് ടാഡാ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇവരില്‍ യാക്കൂബ് മേമന്‍ ഉള്‍പ്പെടെ 12പേരെ വധശിക്ഷയ്‌ക്ക് വിധിച്ചു. ദത്ത് ഉള്‍പ്പെടെ നാലുപേരുടെ ശിക്ഷയാണ് ചൊവ്വാഴ്‌ച വിധിച്ചത്.
തോക്ക് നശിപ്പിക്കാന്‍ കൂട്ടുനിന്ന ദത്തിന്റെ സൃഹൃത്ത് റൂസി മുല്ലയെ നല്ലനടപ്പിന് ശിക്ഷിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ പങ്കില്ലെന്ന കാര്യവും പ്രായവും കണക്കിലെടുത്താണ് മുല്ലയെ കോടതി ശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്.












Click it and Unblock the Notifications