തുടയെന്നു കരുതിയെടുത്തത് സ്‌ത്രീയുടെ വലതുകൈ
പന്തളം: ദേവസ്വം മന്ത്രി ജി. സുധാകരന്‍ സഞ്ചരിച്ച റോഡും പ്രസംഗവേദിയും പുണ്യാഹം തളിച്ചു ശുദ്ധമാക്കാനുള്ള ഭാരതീയ ജനതാ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.
എന്നാല്‍ ഇതിനായി യാത്ര പുറപ്പെടാന്‍ നിശ്ചയിച്ച മണികണ്ഠനാല്‍ത്തറ ജങ്ഷന്‍ പ്രവര്‍ത്തകര്‍ പുണ്യാഹം തളിച്ചു ശുദ്ധമാക്കി. ഹിന്ദുക്കളുടെ വിശ്വാസപ്രമാണങ്ങളെ തകര്‍ക്കാന്‍ ഹിന്ദുവിരുദ്ധ നിലപാടു സ്വീകരിച്ച മന്ത്രി ജി. സുധാകരന്റെ നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് യുവമോര്‍ച്ച പുണ്യാഹം തളിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങു നടത്താന്‍ പ്രവര്‍ത്തകര്‍ ആല്‍ത്തറ ജംക്ഷനില്‍ എത്തി ക്രമീകരണങ്ങള്‍ തുടങ്ങിയപ്പോള്‍ത്തന്നെ അടൂര്‍ എഎസ് പി പി. പ്രകാശിന്റെ നേതൃത്തില്‍ പൊലീസും അവിടെ എത്തിയിരുന്നു.
പതിനൊന്നുമണിയോടെ പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി ജാഥ ആരംഭിച്ചു. ജാഥയ്ക്കു മുന്നില്‍ പൊലീസ് പ്രതിരോധവലയം സൃഷ്ടിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് എസ്. കൃഷ്ണകുമാര്‍ പുണ്യാഹം തളിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു.
പൊലീസിനെ വകവയ്ക്കാതെ പ്രകടനക്കാര്‍ പുണ്യാഹം തളിച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ പൊലീസ് ബലമായി കുടങ്ങള്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. ഇത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നു പൊലീസ് പ്രകടനക്കാരെ അറസ്റ്റ് ചെയ്‌തു നീക്കി.
എംസി റോഡില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചതിന് 22 പേരുടെ പേരില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പന്തളത്തിനു പുറമേ അടൂര്‍, ഏനാത്ത്, കൊടുമണ്‍, കോന്നി, കൂടല്‍, തണ്ണിത്തോട് എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് സേനയും ഇവിടെയെത്തിയിരുന്നു.
പുണ്യാഹം തളിക്കല്‍ ചടങ്ങിനു യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കാരുണ്യ അനില്‍കുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് ജി.അരുണ്‍കുമാര്‍, സെക്രട്ടറി ദേവദാസ് വാളാക്കോട്, പഞ്ചായത്ത് സെക്രട്ടറി മങ്ങാരം അനില്‍, കെ.വി പ്രഭ, രാകേഷ്, ഗിരീഷ് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications