Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: സിബിഐ പുലിവാല്‍ പിടിച്ചു

ലണ്ടന്‍: സ്വന്തം ഭാര്യമാരെ കാത്തുനിന്ന്‌ ഓരോ പുരുഷനും ഒരായുസ്സില്‍ പാഴാക്കിക്കളയുന്ന സമയം എത്രയാണെന്ന്‌ വല്ല നിശ്ചയവുമുണ്ടോ?

ഇങ്ങനെ തങ്ങള്‍ എത്രത്തോളം സമയം പാഴാക്കുന്നുണ്ടെന്ന്‌ മനസ്സിലാക്കുമ്പോള്‍ ഓരോ ഭര്‍ത്താവും ഞെട്ടുമെന്നുറപ്പ്‌. മിസ്‌ബട്ടര്‍ഫ്ലൈ ഡോട്ട്‌ കോം എന്ന വെബ്‌ സൈറ്റാണ്‌ പുരുഷന്മാരുടെ ചോരതിളപ്പിക്കുന്ന ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്‌.

ഇവര്‍ നടത്തിയ സര്‍വ്വേ പ്രകാരം ഭാര്യയെ കാത്തുനിന്ന്‌ ഒരു പുരുഷന്‍ ഒരു വര്‍ഷത്തെ ജീവിത സമയമാണത്രേ പാഴാക്കിക്കളയുന്നത്‌.

യുകെയിലെ 2,000ത്തോളം പുരുഷന്മാരെ പങ്കെടുപ്പച്ചാണ്‌ സൈറ്റ്‌ സര്‍വ്വേ നടത്തിയത്‌. ഒരു ശരാശരി മനുഷ്യന്‌ 22 ആഴ്‌ചകളാണ്‌ ഭാര്യയെ കാത്തുനിന്ന്‌ പാഴാക്കിക്കളയേണ്ടിവരുന്നത്‌. തുണിക്കടകളില്‍ കയറി വസ്‌ത്രം മാറിമാറി പരീക്ഷിച്ച്‌ പുറത്തുവരുന്ന ഭാര്യമാരെക്കാത്താണത്രേ പുരുഷന്മാര്‍ ഏറ്റവും കൂടുതല്‍ സമയം പാഴാക്കേണ്ടിവരുന്നത്‌.

കാത്തുനിന്ന്‌ അക്ഷമാരാകുന്ന ചിലര്‍ ഭാര്യമാര്‍ വരാന്‍ വൈകുന്പോള്‍ അന്യ സ്ത്രീകളെ പരതിയും സമയം തള്ളിനീക്കാറുണ്ടത്രേ! സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ അഞ്ചുപേരില്‍ ഒരാളെന്ന നിലയ്‌ക്ക്‌ ഇക്കാര്യം സമ്മതിച്ചിട്ടുമുണ്ട്‌.

ഇവരില്‍ വിരുതന്മാരായ ചിലരുമുണ്ട്‌. അവര്‍ കുറേ സമയം കാത്തുനിന്ന്‌ വരുന്നെങ്കില്‍ പുറകെവരട്ടെയെന്ന്‌ കരുതി ദേഷ്യപ്പെട്ട്‌ തിരിച്ചുപോകാറുമുണ്ടത്രേ, കുറ്റം പറയാനൊക്കുമോ ആയുസ്സില്‍ ഒരു വര്‍ഷമെന്നത്‌ ചില്ലറക്കാര്യമാണോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+