Get Updates
Get notified of breaking news, exclusive insights, and must-see stories!

തുടയെന്നു കരുതിയെടുത്തത് സ്‌ത്രീയുടെ വലതുകൈ

ബെര്‍ലിന്‍(ജര്‍മ്മനി): മോഷണം നടന്നതറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസിന് കളളനെ പിടിക്കാനായി അധികം അന്വേഷണങ്ങള്‍ നടത്തേണ്ടി വരുകയോ തെളിവുകള്‍ക്കായി പരക്കംപായേണ്ടി സാഹചര്യമുണ്ടാവുകയോ ചെയ്തില്ല. കാരണം തന്നെ ബന്ധപ്പെടേണ്ട നന്പറും വിലാസവും കടയിലെ ജീവനക്കാരനെ ഏല്‍പ്പിച്ചാണ് സത്യസന്ധനായ മോഷ്ടാവ് കൊളളമുതലുമായി മുങ്ങിയത്.

ബെര്‍ലിനിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റാണ് നമ്മുടെ കളളന്‍ മോഷണത്തിനായി തിരഞ്ഞെടുത്തത്. ആവശ്യമുളള സാധനങ്ങളൊക്കെ സഞ്ചിയിലാക്കി കടയില്‍ നിന്നും പുറത്തുകടക്കവേ അവിടെ കണ്ട ഒരു ജീവനക്കാരന് മോഷ്ടാവ് ഒരു കുറിപ്പ് നല്‍കി.

അതില്‍ ഇപ്രകാരം കുറിച്ചിരുന്നു- പോലീസിനെ വിളിക്കൂ, ഞാന്‍ ഇപ്പോള്‍ മോഷണം നടത്തിയതെയുളളൂ. കൂടെ ബന്ധപ്പെട്ടേണ്ട നന്പറും വിലാസവും. ഇത്രയും നല്‍കി ഒരു കയ്യില്‍ വസ്‌തുകള്‍ നിറച്ച്‌ ഷോപ്പിങ്‌ ബാഗും മറുകൈയില്‍ ഒരു പായ്‌ക്കറ്റ്‌ ടോയ്‌ലറ്റ്‌ പേപ്പറുമായി മോഷ്ടാവ്‌ നടന്നകലുന്നത്‌ നോക്കി പകച്ചിരിക്കാനെ ജീവനക്കാരന്‌ കഴിഞ്ഞുളളൂ.

പിന്നീട്‌ സ്ഥലകാലബോധം തിരിക്കെ കിട്ടിയ ഉടനെ ജീവനക്കാരന്‍ പോലീസിനെ വിവരമറിയിച്ചു. മോഷ്ടാവ്‌ നല്‍കിയ ഫോണ്‍നമ്പറില്‍ വിളിച്ചപ്പോള്‍ താന്‍ മോഷണം നടത്തിയതായി നമ്മുടെ കഥാപാത്രം തുറന്നുപറഞ്ഞു. തന്‍റെ മോഷണത്തെ ന്യായീകരിക്കാനായി കാരണങ്ങളും കക്ഷി നിരത്തി.

തന്റെ കാമുകി ഗര്‍ഭിണിയാണെന്നും ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ വേറെ നിവൃത്തിയില്ലാത്തതിനാലാണ്‌ മോഷ്ടിച്ചതെന്നുമായിരുന്നു അറിയിപ്പ്‌. ഇത്തരം കുറ്റവാളികളെ ഇന്നത്തെ കാലത്ത്‌ കാണാന്‍ ബുദ്ധിമുട്ടാനെന്നാണ്‌ പോലീസിന്റെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+