തുടയെന്നു കരുതിയെടുത്തത് സ്‌ത്രീയുടെ വലതുകൈ
കാപല്‍ കുറിഗ് (വെയ്‌ല്‍സ്): പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ സ്ഥലത്ത് വച്ച് തന്റെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താമെന്ന് മോഹിച്ചാണ് ആന്‍ഡി ലോറന്‍സ്, ഷാരണ്‍ പാരിയെ മലമുകളില്‍ കൊണ്ടുപോയത്. കാര്യമറിയാതെ ഷാരണ്‍ ഒരുങ്ങിപുറപ്പെടുകയും ചെയ്‌തു.
മലമുകളില്‍ നിന്ന് വളരെ പ്രണയാതുരനായി ആന്‍ഡി ഈ ചോദ്യമെറിഞ്ഞപ്പോള്‍ ഷാരണ്‍ ഞെട്ടിപോയി. പിന്നെ ആന്‍ഡി കാണുന്നത് താഴെയ്ക്ക് ഉരുണ്ടുവീഴുന്ന കാമുകിയെയാണ്.
അതോടെ ആന്‍ഡിയ്ക്കും ലഭിച്ചു ഞെട്ടാനുളള അവസരം. ആറടി താഴ്‌ചയില്‍ ഉരുണ്ടുവീണ് ഷാരണനെ രക്ഷിക്കാന്‍ ആന്‍ഡിയ്‌ക്ക് മൗണ്ടന്‍ രക്ഷാസംഘത്തെ തന്നെ ആശ്രയിക്കേണ്ടി വന്നു. എന്തായാലും വിവാഹാഭ്യര്‍ത്ഥന പര്യവസാനിച്ചത് തലയില്‍ 10 തുന്നിക്കെട്ടലുമായി ഷാരണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ്.
സംഭവത്തെ കുറിച്ച് പാരി പറയുന്നത് ഇങ്ങനെ- ആന്‍ഡി വിവാഹാഭ്യര്‍ത്ഥന നടത്താന്‍ പോവുകയാണെന്ന് എനിക്ക് ഒരു ഊഹവുമുണ്ടായിരുന്നില്ല. ഞാനാകെ ഞെട്ടിപ്പോയി.
ഇപ്പോള്‍ ഇത് പറഞ്ഞ് കൂട്ടുകാരും ബന്ധുക്കളും എന്നെ കളിയാക്കുകയാണ്. അവര്‍ ചോദിക്കുന്നത് നിനക്ക് അവനോട് പറ്റില്ല എന്ന പറഞ്ഞാല്‍ പോരായിരുന്നോ, അതിന് പകരം മലയില്‍ നിന്ന് ചാടേണ്ട ആവശ്യമെന്തായിരുന്നുവെന്നാണ്. ആകെ നാണക്കേടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
അതിന് പുറമേ അന്ന് മലയില്‍ നിന്ന് തിരിച്ചുവരുന്ന വഴി കഴിക്കാനായി ആന്‍ഡി ഷാംപെയ്‌ന്‍ കരുതിയിരുന്നു. അതും എനിക്ക് കിട്ടിയില്ല. എന്തായാലും ആന്‍ഡി എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല.
എങ്ങനെ മറക്കാനാ, ചില്ലറ തുന്നിക്കെട്ടലാണോ തലയിലുളളത്.












Click it and Unblock the Notifications