Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയുടെ ഇടുപ്പ് മുതല്‍ മുട്ട് വരെയുളള ഭാഗം ലഭിച്ചു

തിരുവനന്തപുരം: വൈകിയാണെങ്കിലും മദനിക്ക്‌ നീതി ലഭിച്ചതില്‍ സന്തോഷമുണ്‌ടെന്നു പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്‌ടി. മദനിയെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമുണ്‌ടെന്നു കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. മദനിയെ നായനാര്‍ സര്‍ക്കാര്‍ അറസ്റ്റു ചെയ്‌തു തമിഴ്‌നാടിന്‌ കൈമാറിയതിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു.

പിഡിപി നേതാവ്‌ അബ്ദുല്‍ നാസര്‍ മദനിയ്ക്കു ഒടുവില്‍ നീതി ലഭിച്ചെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തടങ്കലില്‍ അദ്ദേഹം പീഡിപ്പിക്കപ്പെട്ടു. കുറ്റാരോപിതനായ മദനിയ്ക്ക്‌ നീതി നിഷേധിക്കപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

അബ്ദുല്‍ നാസര്‍ മദനിയോടു ഇതുവരെ ചെയ്‌തത്‌ ദ്രോഹമാണെന്ന്‌ കേരള കോണ്‍ഗ്രസ്‌(ബി) നേതാവ്‌ ആര്‍. ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

മദനിയെ തമിഴ്നാടിന്‌ കൈമാറിയത്‌ നായനാര്‍ സര്‍ക്കാറിന്‍റെ തെറ്റായിരുന്നു. മദനിയ്ക്കു വേണ്ടി പ്രതികരിച്ചതിനു ഞാനും പീഡിപ്പിക്കപ്പെട്ടു. മദനി തീവ്രവാദിയല്ലെന്നു ഞാന്‍ പറഞ്ഞിരുന്നു. മദനിയ്ക്കൊപ്പം നിന്ന്‌ ഇടതുപക്ഷം മുതലെടുപ്പ്‌ നടത്തുകയായിരുന്നു.

ഇടതു സര്‍ക്കാര്‍ മദനിയ്ക്കൊപ്പം നിന്നു കാലു മാറുകയായിരുന്നു. ആന്‍റണി സര്‍ക്കാര്‍ മദനിയുടെ മോചനത്തിനായി ശ്രമിച്ചിരുന്നു. മദനി വരുന്നതു കൊണ്ട്‌ ഇവിടെ യാതൊരു ആഭ്യന്തര പ്രശ്നവും ഉണ്ടാകില്ല-ബാലകൃഷ്ണപിളള പറഞ്ഞു.

പിഡിപി നേതാവ്‌ അബ്ദുല്‍ നാസര്‍ മദനിക്കെതിരായ കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്‌തനാക്കിയെന്നത്‌ ആശ്വാസമുള്ള വാര്‍ത്തയാണെന്ന്‌ മുസ്‌ലിം ലീഗ്‌ നേതാവ്‌ ഇ.ടി. മുഹമ്മദ്‌ ബഷീര്‍.

മദനിക്ക്‌ നീതി നിഷേധിക്കപ്പെട്ടിരുന്നു. വൈകിയെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്‌. അദ്ദേഹത്തെ യുഡിഎഫ്‌ പലവട്ടം മോചിപ്പിക്കുന്നതിനായി ശ്രമിച്ചിരുന്നു. ഒരാളുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം തീര്‍പ്പു കല്‍പ്പിക്കുന്നതില്‍ ഇത്രയും വൈകുന്നതില്‍ അപാകതയുണ്ട്‌.

മദനിയുടെ പേരില്‍ ഇടതു പക്ഷം രാഷ്ട്രീയ മുതലെടുപ്പു നടത്തി. മുസ്‌ലിം ലീഗ്‌ ഈ ഗണത്തില്‍പ്പെടില്ല. മദനിയുടെ വരവ്‌ ലീഗിനു ഭീഷണിയാകുമെന്നു കരുതുന്നില്ലെന്നും ബഷീര്‍ പറഞ്ഞു.

മദനിയുടെ തീവ്രവാദ നിലപാടുകളോട്‌ യോജിപ്പില്ലെങ്കിലും അദ്ദേഹത്തെ കുറ്റവിമുക്‌തനാക്കിയ വാര്‍ത്തയില്‍ സന്തോഷമുണ്ടെന്ന്‌ മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.

പിഡിപി നേതാവ്‌ അബ്ദുല്‍ നാസര്‍ മദനിക്കെതിരായ കേസില്‍ കുറ്റം തെളിയിക്കുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെട്ടതായി ബിജെപി നേതാവ്‌ ഒ.രാജഗോപാല്‍.

കോടതി വിധി മാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്‌. അദ്ദേഹത്തിനെതിരെയുള്ള കുറ്റം തെളിയിക്കുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെട്ടതില്‍ അത്ഭുതമില്ല. ഇരു രാഷ്ട്രീയ പക്ഷവും അദ്ദേഹത്തെ സഹായിക്കുന്നതിനായി മത്സരിക്കുകയായിരുന്നല്ലോ. - രാജഗോപാല്‍ പറഞ്ഞു.

പ്രോസിക്യൂഷന്‍ ചുമതല നിറവേറ്റിയിട്ടില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി.കെ കൃഷ്‌ണദാസ്‌ അഭിപ്രായപ്പെട്ടു. ഇതിന്‌ പിറകില്‍ കേരളത്തില്‍ നിന്നുള്ള സമ്മര്‍ദം ഉണ്‌ടാകാമെന്നും കൃഷ്‌ണദാസ്‌ ആരോപിച്ചു.

മദനിക്ക്‌ നീതി വൈകിയത്‌ നീതി ന്യായ വ്യവസ്ഥക്ക്‌ മുന്‍പില്‍ ചോദ്യ ചിഹ്നമാക്കി നില്‍ക്കുമെന്നു ധനകാര്യമന്ത്രി തോമസ്‌ ഐസക്ക്‌. കുറ്റവാളികള്‍ക്ക്‌ പോലും ലഭിക്കേണ്‌ട പരോള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ മദനിക്ക്‌ നിഷേധിച്ചതിനെക്കുറിച്ച്‌ ഇനിയെങ്കിലും ചര്‍ച്ച ചെയ്യപ്പെടേണ്‌ടതാണെന്നും തോമസ്‌ ഐസക്ക്‌ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+