യുവതിയുടെ ഇടുപ്പ് മുതല്‍ മുട്ട് വരെയുളള ഭാഗം ലഭിച്ചു
ദില്ലി: ആറു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേയ്‌ക്ക് മാറ്റപ്പെട്ട ബോളിവുഡ് താരം സഞ്‌ജയ് ദത്തിന് പ്രമുഖരായ അയല്‍ക്കാര്‍.
ആര്‍തര്‍ റോഡ് ജയിലിലെ 90 ചതുരശ്ര അടി വിസ്‌ത്രീര്‍ണ്ണമുള്ള പത്താം നമ്പര്‍ മുറിയാണ് ദത്തിന് നല്‍കിയിരിക്കുന്നത്. ബിജെപി നേതാവായിരുന്ന പ്രമോദ് മഹാജന്‍ വധക്കേസിലെ പ്രതിയും മഹാജന്റെ സഹോദരനുമായ പ്രവീണ്‍ മഹാജനാണ് ജയിലില്‍ ദത്തിന്റെ മുറിക്കടുത്ത മുറിയിലെ അന്തേവാസി. അധോലോക നേതാവ് അബു സലേമാണ് ജയിലില്‍ ദത്തിന്റെ മറ്റൊരു പ്രമുഖനായ അയല്‍ക്കാരന്‍.
ഇതിനിടെ തടവുജീവിതം കഴിയുന്നതുവരെ ദത്തിന് ജയിലില്‍ തുന്നല്‍പ്പണിമുതല്‍ മരണപ്പണിവരെയുള്ളവയില്‍ ഏതെങ്കിലും ജോലി ചെയ്യേണ്ടിവരും. കഠിന തടവിന് ശിക്ഷിക്കപ്പെടുന്ന തടവുകാര്‍ ജയിലില്‍ ഇത്തരത്തിലുള്ള ഏതെങ്കിലും കായികാദ്ധ്വാനത്തില്‍ ഏര്‍പ്പെടണമെന്ന് നിയമമുണ്ട്. അതുപ്രകാരം ദത്തിനും ഇതിലേതെങ്കിലും ജോലി ചെയ്യേണ്ടതായി വരും. ജയില്‍ സൂപ്രണ്ടാണ് തടവുകാര്‍ ഏത് ജോലി ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുക.
ജയിലില്‍ മറ്റ് തടവുകാര്‍ക്കും ലഭിക്കുന്ന അതേ പരിഗണനതന്നെയായിരിക്കും ദത്തിനും ലഭിക്കുക. ആദ്യ ദിനമായ ചൊവ്വാഴ്‌ച സ്വന്തം വസ്‌ത്രങ്ങള്‍ തന്നെയാണ് അദ്ദേഹം ഉപയോഗിച്ചത്. എന്നാല്‍ ചൊവ്വാഴ്‌ച തന്നെ ദത്തിന് ജയില്‍വസ്‌ത്രങ്ങള്‍ തയ്‌ക്കാനുള്ള അളവുകള്‍ എടുത്തിരുന്നു.
ജയിലില്‍ത്തന്നെ പാകം ചെയ്യുന്ന ഭക്ഷണം കഴിയ്‌ക്കാനായി ആവശ്യമായ പാത്രങ്ങളും ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. 1993 സ്‌ഫോടന പരമ്പരക്കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റുപ്രതികളെയെല്ലാം മഹാരാഷ്ട്രയിലെ മറ്റു വിവിധ ജയിലുകളിലേയ്‌ക്കാണ് കൊണ്ടുപോയത്. എന്നാല്‍ തന്നെ തല്‍ക്കാലം മുംബൈയില്‍ നിന്നും മാറ്റരുതെന്ന ദത്തിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ആര്‍തര്‍ റോഡ് ജയിലേയ്‌ക്കു തന്നെ അദ്ദേഹത്തെ കൊണ്ടുപോയത്.












Click it and Unblock the Notifications