കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയുടെ ഇടുപ്പ് മുതല്‍ മുട്ട് വരെയുളള ഭാഗം ലഭിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഗതാഗത നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഹൈവേയില്‍ കണ്ണുംപൂട്ടി വണ്ടി പറത്തുന്നവര്‍ ജാഗ്രത പാലിക്കുക. ഇത്തരക്കാരുടെ ചക്രങ്ങള്‍ക്ക് തടയിടാന്‍ ഹൈടെക്‌ സ്ക്വാഡ്‌ തയാറായിരിക്കുന്നു.

ട്രാഫിക്‌ നിയമലംഘനം തടയാന്‍ ഇന്റര്‍സെപ്റ്റര്‍ ബുധനാഴ്ച മുതല്‍ നിരത്തുകളില്‍. ബുധനാഴ്ചയും വ്യാഴാഴ്ചയും പരീക്ഷണാര്‍ഥം തലസ്ഥാനത്തു കറങ്ങുന്ന ഹൈടെക്‌ ട്രാഫിക്‌ ചാരന്‍ മൂന്നിന്‌ ആലപ്പുഴയിലേയ്ക്കെത്തും. പിന്നീട് അമിതവേഗത്തില്‍ പറക്കുന്നവരേയും മഞ്ഞവര മറികടക്കുന്നവരേയും ചെയ്യുന്നവരേയും മദ്യപിച്ചു വളയം പിടിക്കുന്നവരേയും പിടികൂടാന്‍ സംസ്ഥാനമൊട്ടാകെ വലവിരിയ്ക്കും.

ഡിജിറ്റല്‍ ക്യാമറയും വിഡിയോ റിക്കോര്‍ഡറും ഇന്‍ഫ്രാറെഡ്‌ സംവിധാനമുപയോഗിക്കുന്ന സ്പീഡ്‌ റഡാറുമൊക്കെ പിടിപ്പിച്ച ഈ വാഹനത്തിന്‌ 22 ലക്ഷം രൂപ വിലവരും.

അപകടം നിയന്ത്രിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത - ഹൈവേ വകുപ്പും ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ റോഡ്‌ ട്രാഫിക്‌ എജ്യുക്കേഷനും ചേര്‍ന്നു സംസ്ഥാനത്തിനു സൗജന്യമായാണ് വാഹനം നല്‍കിയിരിക്കുന്നത്.

ഇന്‍റര്‍സെപ്റ്ററിന്‍റെ സേവനം പരമാവധി പ്രയോജനപ്പെടുത്താനുള്ള തയാറെടുപ്പിലാണു മോട്ടോര്‍ വാഹന വകുപ്പ്‌. പ്രത്യേക പരിശീലനം ലഭിച്ച അഞ്ചു മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ ഇന്റര്‍സെപ്റ്റര്‍ സ്ക്വാഡിലേക്കു നിയോഗിച്ചുകഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X