യുവതിയുടെ ഇടുപ്പ് മുതല്‍ മുട്ട് വരെയുളള ഭാഗം ലഭിച്ചു
സമ്മര്‍ദത്തിനും സ്വാധീനത്തിനും വഴങ്ങാത്ത ഇന്റര്‍സെപ്റ്ററിന്‍റെ മുന്നില്‍ ഒരു തിരിമറിയും വിലപ്പോകില്ലത്രേ. കാരണം ഇന്റര്‍സെപ്റ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍പ്പിന്നെ അത് നിയന്ത്രിയ്ക്കുന്ന ആള്‍ പറഞ്ഞാലും കേള്‍ക്കില്ല.
ചെയ്യാനുള്ളതു ചെയ്‌ത് തെളിവായി വിഡിയോ ചിത്രങ്ങളും പ്രിന്റൗട്ടും എടുത്തുവച്ചിട്ടേ ഇന്റര്‍സെപ്റ്റര്‍ പണി നിര്‍ത്തുകയുള്ളു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ 1600 മീറ്റര്‍ ദൂരെനിന്നു തന്നെ വാഹനത്തെ ക്യാമറയിലാക്കാനും ശബ്ദവും വേഗവും വിഡിയോ ചിത്രങ്ങളും തല്‍സമയം ഷൂട്ട് ചെയ്യാനും വേണ്ടപ്പോള്‍ വിഡിയോയും സ്റ്റില്ലും പ്രിന്റൗട്ടും ഹാജരാക്കാനും ഇന്റര്‍സെപ്റ്ററില്‍ സംവിധാനമുണ്ട്.
കാരണം വാഹനത്തെ മാത്രമല്ല, വാഹനമോടിച്ചയാളെയും പരിശോധനാവേളയിലെ സംസാരങ്ങളും ചുമതലയുള്ള ഉദ്യോഗസ്ഥനെ തന്നെയും ഇതു ടേപ്പിലാക്കി തേച്ചാലും മായ്ച്ചാലും പോകാത്ത തെളിവക്കിമാറ്റും.
അമിതവേഗം ഇല്ലായിരുന്നു എന്നു പറഞ്ഞൊഴിഞ്ഞാല്‍ ഒന്നര കിലോമീറ്ററിനിടയില്‍ ഓരോ ഘട്ടത്തിലും വാഹനത്തിന്റെ വേഗം കാണിക്കുന്ന വിഡിയോ ദൃശ്യം തയാര്‍. മദ്യപിച്ചിട്ടുണ്ടോ എന്നു കണ്ടെത്താനുള്ള ബ്രത്ത് അനലൈസറിലേക്ക് ഊതിയാല്‍ തീര്‍ന്നു.
വെറുതെ ശബ്ദമുണ്ടാക്കി ബാക്കി ഉദ്യോഗസ്ഥനു വിട്ടുകൊടുക്കുന്ന സാദാ അനലൈസറല്ല ഇത്. ഊതിയാല്‍ ഉടന്‍ രക്‌തത്തിലെ മദ്യത്തിന്റെ അളവ് എഴുതിക്കാണിക്കും. പ്രിന്റൗട്ടും ലഭിക്കും. ഇന്റര്‍സെപ്റ്റര്‍ നല്‍കുന്ന ടേപ്പും ചിത്രങ്ങളും പ്രിന്റൗട്ടുമൊക്കെ കോടതി തെളിവായി അംഗീകരിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എംവിഐ, എഎംവിഐ റാങ്കിലുള്ള 31 പേര്‍ക്ക് ഇന്റര്‍സെപ്റ്റര്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം നടക്കുന്നു. അപകടം ഏറെയുള്ള മേഖല എന്ന നിലയിലാണ് ആലപ്പുഴയില്‍ ഇന്‍റര്‍സെപ്റ്ററിന് ആദ്യ ദൗത്യ നല്‍കിയിരിക്കുന്നത്.
തുടര്‍ന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ദൗത്യം വ്യാപിപ്പിയ്ക്കും. അപ്പോള്‍ അതതു മേഖലയില്‍ നിന്ന് ഇതു കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സഹായവും തേടുമെന്ന് ഇതിന്റെ ചുമതലയുള്ള ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പി.എസ്. ജോസ് അറിയിച്ചു.












Click it and Unblock the Notifications