Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയുടെ ഇടുപ്പ് മുതല്‍ മുട്ട് വരെയുളള ഭാഗം ലഭിച്ചു

തിരുവനന്തപുരം: മൂന്നാര്‍ പ്രത്യേകദൗത്യ സംഘത്തില്‍ നിന്ന്‌ സംഘത്തലവനായിരുന്ന കെ സുരേഷ്കുമാറിനേയും ഐ ജി ഋഷിരാജ്സിംഗിനെയും ഒഴിവാക്കിയതായി മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ അറിയിച്ചു.

മൂന്നാറില്‍ ദൗത്യ സംഘത്തിന്റെ കയ്യേറ്റം ഒഴിപ്പിക്കല്‍ ജോലികള്‍ 10ന്‌ പുനരാരംഭിക്കുമെന്നും വി.എസ് അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കു കയായിരുന്നു അദ്ദേഹം.

അസുഖം മൂലമാണ്‌ ഇവരെ ഒഴിവാക്കുന്നതെന്നാണ്‌ മുഖ്യമന്ത്രി വിശദീകരിച്ചത്‌. പകരം ആരെയാണ്‌ നിയമിച്ചത്‌ എന്ന ചോദ്യത്തിന്‌ ഇനിയും സമയമുണ്ടല്ലോ അക്കാര്യം അടുത്ത മന്ത്രിസഭയില്‍ പ്രഖ്യാപിക്കുമെന്നും ആളുകളെ തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്‌ ഇച്ഛാശക്തിയുണ്ടെങ്കില്‍ മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാകുമെന്നും ദൗത്യസംഘത്തില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടതിനെ കുറിച്ച്‌ പ്രതികരിക്കുന്നില്ലെന്നും സുരേഷ്‌ കുമാര്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. മൂന്നാര്‍ ദൗത്യസംഘത്തിന്‌ തെറ്റുപറ്റിയിട്ടില്ലെന്നും സുരേഷ്‌ വ്യക്തമാക്കി.

മൂന്നാറില്‍ ദൗത്യസംഘത്തിനെതിരായ പ്രതിഷേധം ഭരണകക്ഷിക്കുള്ളില്‍ തന്നെ ഉയര്‍ന്ന സാഹചര്യത്തില്‍ കൈയ്യറ്റം ഒഴിപ്പിക്കല്‍ പ്രവര്‍ത്തനം നിയമകുരുക്കിലാകുകയായിരുന്നു.

രവീന്ദ്രന്‍ പട്ടയങ്ങള്‍ക്ക്‌ സാധുത നല്‍കാന്‍ ഇടതുമുന്നണി തീരുമാനിച്ചതോടെ ദൗത്യസംഘം അതുവര നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മങ്ങലേല്‍ക്കുകയും ചെയ്തു. ധന്യശ്രീ റിസോര്‍ട്ട്‌ ഒഴിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ ദൗത്യസംഘത്തിന്‌ കോടതിയില്‍ നിന്ന്‌ അനുകൂലമായ വിധി നേടാനും കഴിഞ്ഞില്ല.

ടാറ്റയുടെ ഭൂമി ഒഴിപ്പിക്കാനുള്ള ദൗത്യസംഘത്തിന്‍റേയും മുഖ്യമന്ത്രിയുടെയും നീക്കവും എങ്ങും എത്താതെ അവസാനിക്കുകയായിരുന്നു. രാഷ്ട്രീയമായ എതിര്‍പ്പ്‌ ശക്തമായ സാഹചര്യത്തില്‍, ആരോഗ്യ പരമായ കാരണങ്ങളാല്‍ എന്ന വിശദീകരണത്തോടെ സുരേഷ്‌ കുമാര്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+