യുവതിയുടെ ഇടുപ്പ് മുതല്‍ മുട്ട് വരെയുളള ഭാഗം ലഭിച്ചു
കൊച്ചി: മദ്യവുമായി വിമാനയാത്രയ്‌ക്കെത്തിയ മൂന്നാര്‍ ദൗത്യസംഘത്തലവനായിരുന്ന കെ. സുരേഷ്‌കുമാറിനെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.
ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി സുരേഷ് കുമാര്‍ നടത്തിയ വാഗ്വാദത്തെത്തുടര്‍ന്ന് എയര്‍ സഹാറയുടെ ദില്ലി വിമാനം അരമണിക്കൂര്‍ വൈകുകയും ചെയ്‌തു.
ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞു മൂന്നരയ്‌ക്കാണ് നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. എയര്‍ സഹാറയുടെ, തിരുവനന്തപുരം വഴി ദില്ലിയ്‌ക്കു പോകുന്ന വിമാനത്തില്‍ സഞ്ചരിക്കാനെത്തിയ സുരേഷ് കുമാറിനെ യാത്രയ്‌ക്കു തൊട്ടുമുമ്പ് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ പെട്ടിയില്‍ മദ്യക്കുപ്പി സൂക്ഷിച്ചിരിക്കുന്നത് പരിശോധനയില്‍ കണെ്‌ടത്തി. പൊട്ടിച്ച നിലയിലുള്ള മദ്യവുമായി യാത്ര ചെയ്യാന്‍ പാടില്ലെന്നു ചൂണ്‌ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ സുരേഷ്‌കുമാറിനെ തടഞ്ഞത്.
ഇതിനെ എതിര്‍ത്ത സുരേഷ്‌കുമാറുമായി ഉദ്യോഗസ്ഥര്‍ തര്‍ക്കത്തിലായി. തുടര്‍ന്ന് എമിഗ്രേഷന്‍ എസ്‌പി കെ.ഇ. ജോയി സ്ഥലത്തെത്തി മദ്യക്കുപ്പി വാങ്ങിയ ശേഷം സുരേഷ്‌കുമാറിനെ യാത്ര ചെയ്യാന്‍ അനുവദിച്ചു.












Click it and Unblock the Notifications