വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
ബാംഗ്ലൂര്‍: സിസ്റ്റര്‍ അഭയകേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ നാര്‍കോ അനാലിസിസിന് (ഓര്‍മ്മ പരിശോധന)മുന്പുള്ള ശാരീരിക പരിശോധനയ്ക്ക് വിധേയരാക്കി.
കോട്ടയം ക്‌നാനായ രൂപതാ ചാന്‍സലര്‍ ഫാദര്‍ തോമസ് കോട്ടൂരിനെയും കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് എഎസ്‌ഐ വി.വി അഗസ്റ്റിനെയുമാണ് നര്‍ക്കോ അനാലിസിസിന് മുമ്പുള്ള ശാരീരിക പരിശോധനയ്ക്ക് വിധേയരാക്കിയത്.
ശാരീരികക്ഷമത നിര്‍ണയിക്കാനുള്ള കാര്‍ഡിയോളജി ഇവാല്യൂഷന്‍ പരിശോധനയ്ക്കാണ് ബുധനാഴ്ച ഇവരെ വിധേയരാക്കിയത്.
ബാംഗ്ലൂരിലെ ജയദേവ കാര്‍ഡിയോളജി ഹോസ്പിറ്റലില്‍ നടത്തിയ ഈ ഫിറ്റ്‌നസ് ടെസ്റ്റില്‍ ഫാദര്‍ തോമസ് കോട്ടൂരിന്റെ സ്ഥിതി സാധാരണ നിലയിലാണെന്ന് കണ്ടെത്തി.
എന്നാല്‍ അഗസ്റ്റിന്റെ റിപ്പോര്‍ട്ട് തൃപ്തികരമായിരുന്നില്ല. അഗസ്റ്റിനെ വ്യാഴാഴ്ച വീണ്ടും പരിശോധനയ്ക്ക് വിധേയനാക്കും. രണ്ട് ദിവസത്തിനുള്ളില്‍ ഇരുവരെയും നര്‍ക്കോ അനാലിസിസ് പരിശോധനയ്ക്കും വിധേയരാക്കും.
ഡിവൈഎസ് പി ആര്‍.എല്‍ അഗര്‍വാള്‍, എസ്.ഐ വിനോദ്‌കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സിബിഐ സംഘം ലാബിലെ ഡോക്ടര്‍മാരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി.
ദിഹിയിലുള്ള സിബിഐ അന്വേഷണസംഘത്തിന്റെ തലവന്‍ എസ്.എം. കൃഷ്ണയും ഉടനെ ബാംഗ്ലൂരിലെത്തുമെന്നാണ് സൂചന.
കേസില്‍ 15 പേരാണ് ഓര്‍മ്മ പരിശോധനയ്ക്ക് സമ്മതപത്രം നല്‍കിയിട്ടുള്ളത്. പരിശോധന പൂര്‍ത്തിയാക്കിയശേഷം സിബിഐ കൂടുതല്‍ പേരെ ചോദ്യം ചെയ്യും.












Click it and Unblock the Notifications