വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
ശെര്‍മോലിയ(മധ്യപ്രദേശ്): കാണിയ്‌ക്കയായി വാച്ചുകള്‍ സ്വീകരിയ്‌ക്കുന്ന ദൈവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? മധ്യപ്രദേശിലെ ഇന്റോര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തിലാണ് ഭക്തര്‍ വാച്ചുകള്‍ കാണിയ്‌ക്കയായി നല്‍കുന്നത്.
അഫ്‌സല്‍ മാര്‍ഗിലെ ഒരു വനത്തിനുള്ളില്‍ പടര്‍ന്നു പന്തലിച്ച ഒരു ആല്‍മരത്തിന് കീഴിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പത്തോ അറുപതോ വര്‍ഷം മുമ്പാണത്രേ ഇവിടെ ക്ഷേത്രം പണിതത്.
ഇവിടത്തെ ദൈവത്തിന് മുണ്ട് വ്യത്യസ്‌തത മുമ്പ് ജീവിച്ചിരുന്ന ശഗദ് ബാബയെന്നയാളെയാണ് ഈ ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. ദിനം പ്രതി ഒട്ടേറെ വിശ്വാസികളാണത്രേ ഈ ദൈവത്തെകാണാനെത്തുന്നത്.
ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ച് ആവശ്യങ്ങള്‍ നിറവേറിക്കഴിഞ്ഞാല്‍ ഭക്തര്‍ വീണ്ടുമിവിടെയെത്തി ദൈവത്തിന് കാണിയ്‌ക്കയായി വാച്ചുകള്‍ സമ്മാനിയ്‌ക്കുന്നു. ആല്‍മരത്തിന്റെ ശാഖകളിലാണ് വാച്ചുകള്‍ കെട്ടുന്നത്. തങ്ങളുടെ ആഗ്രഹങ്ങള്‍ സാധിച്ചതിന് നന്ദിസൂചകമായാണ് വാച്ചുകള്‍ സമര്‍പ്പിക്കുന്നതത്രേ.
ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചു പോയവര്‍ക്കാര്‍ക്കും ആഗ്രഹങ്ങള്‍ സാധിക്കാതിരുന്നിട്ടില്ല. കുട്ടികളുണ്ടാകാത്ത ദമ്പതിമാരും സാമ്പത്തികമായി കഷ്ടതയനുഭവിക്കുന്നവരും മറ്റുമാണ് ഇവിടത്തെ സ്ഥിരം സന്ദര്‍ശകര്‍.
ആരാധനയ്‌ക്കെത്തുന്നവര്‍ പൂക്കളും തേങ്ങയും പണവും ദൈവത്തിന് നല്‍കാറുണ്ട്. പ്രാര്‍ത്ഥന ഫലിച്ചശേഷം മാത്രമാണ് വാച്ചുകള്‍ സമര്‍പ്പിക്കുന്നത്- ശെര്‍മോലിയ ഗ്രാമത്തിന്റെ തലവന്‍ ബഗ്‌ദി റാവു വിശദീകരിയ്‌ക്കുന്നു.
ഇങ്ങനെ നന്ദിസൂചകമായി വാച്ചുകള്‍ അര്‍പ്പിക്കുന്നതിന് പിന്നിലെ കാരണമെന്താണെന്ന് ഇവിടെയെത്തുന്ന വിശ്വാസികള്‍ക്കും ഗ്രാമവാസികള്‍ക്കും അറിയില്ല. പക്ഷേ എല്ലാവരും ഇക്കാര്യത്തില്‍ വലിയ വിശ്വാസം പുലര്‍ത്തുന്നുമുണ്ട്.
ക്ഷേത്രത്തിന് പ്രത്യേകിച്ച് പൂജാരിയോ കാവല്‍ക്കാരൊ ഒന്നുമില്ലെങ്കിലും ഈ ആല്‍മരത്തില്‍ കെട്ടിയിരിക്കുന്ന വാച്ചുകളില്‍ ഒരെണ്ണം പോലും ഇതേവരെ മോഷണം പോയതായി അറിവില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. ഗ്രാമവാസികള്‍തന്നെയാണ് ക്ഷേത്രം നോക്കിനടത്തുന്നത്.












Click it and Unblock the Notifications