വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
അഹമ്മദാബാദ്: മരുമകള്‍-അമ്മായിഅമ്മ എന്നു കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും ആദ്യം മനസ്സില്‍ വരുക ഒരു കാര്യത്തിലും പൊരുത്തമില്ലാത്ത, നിസാരകാര്യങ്ങള്‍ക്കുപോലും കൊമ്പുകോര്‍ക്കുന്ന രണ്ടുവ്യക്തികളാണ്.
എന്നാല്‍ മകന്റെ മരണത്തോടെ പടിയിറങ്ങിപ്പോയ മരുമകളെ തിരിച്ചുകിട്ടണമെന്നാഗ്രഹിക്കുകയും അതിനായി ഇളയമകനെക്കൊണ്ട്‌തന്നെ അവരെ വിവാഹം കഴിപ്പിക്കുകയും ചെയ്‌ത ഒരു അമ്മായി അമ്മ- അതാണ് ആരതിയുടെ ഭര്‍തൃമാതാവ്.
ഭര്‍ത്താവിന്റെ മരണശേഷം വീണ്ടുമൊരു വിവാഹത്തിനായി തയ്യാറെടുക്കുമ്പോള്‍ ആരതി ദേവിയും ഓര്‍ത്തുകാണില്ല താന്‍ മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ത്തന്നെ മരുമകളായി എത്തുമെന്ന്.
ആറുമാസം മുമ്പാണ് ആരതിയുടെ ഭര്‍ത്താവ് അരവിന്ദ് ഒരു അപകടത്തില്‍ മരിച്ചത്. ഇതിനെത്തുടര്‍ന്ന് ആരതിയുടെ സഹോദരനും ഭാര്യയും കൂടി അവര്‍ക്ക് പുതിയ ഒരു വിവാഹബന്ധം കിട്ടാനായി ഒരു വിവാഹ ബ്യൂറോയില്‍ പേര് രജിസ്റ്റര്‍ ചെയ്‌തു. ആരതിയുടെ ഭര്‍തൃത്താവിന്റെ ഇളയ സഹോദരനായ വിശാല്‍ ത്രിവേദി(33)യുടെ പേര് നേരത്തേതന്നെ അവരുടെ വീട്ടുകാര്‍ ബ്യൂറോയില്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.
മരിച്ചുപോയ തന്റെ മകന്റെ ഭാര്യയുടെ പേരും ഇതേ ബ്യൂറോയില്‍ത്തന്നെയാണ് രജിസ്‌റ്റര്‍ ചെയ്‌തതെന്നറിഞ്ഞ് വിശാലിന്റെ മാതാവ് ബ്യൂറോ അധികൃതരുമായി ബന്ധപ്പെട്ട് വിശാലിന് വേണ്ടി ആരതിയെത്തന്നെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആരതി വീണ്ടും തന്റെ മരുമകളായെത്തുന്നതില്‍ താന്‍ സന്തോഷവതിയാണെന്നും അവര്‍ ബ്യൂറോയെ അറിയിച്ചു.
വിവാഹത്തിന് വിശാലിനും ആരതിയ്‌ക്കും സമ്മതമായതോടെ കാര്യങ്ങള്‍ക്ക് ശുഭാന്ത്യമായി. ജൂലൈ അവസാനവാരം അഹമ്മദാബാദില്‍ വെച്ചുനടന്ന ലളിതമായ ചടങ്ങില്‍ വിശാല്‍ മുപ്പതുകാരി ആരതിയെ ജീവിത സഖിയാക്കി. അങ്ങനെ വീണ്ടും മുന്‍ഭര്‍ത്താവിന്റെ വീട്ടിലേയ്‌ക്ക് ആരതി മരുമകളായെത്തി.












Click it and Unblock the Notifications