വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ മൂന്നാം മുന്നണിയ്‌ക്ക് സാധ്യതയുണ്ടെന്ന് ജയില്‍മോചിതനായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. മൂന്നാം മുന്നണി രൂപീകരിയ്‌ക്കാന്‍ താന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേയ്‌ക്കുള്ള വിമാനയാത്രയ്‌ക്കിടയില്‍ മാധ്യമപ്രവര്‍ത്തകരോട് സഹായിക്കുകയായിരുന്നു മദനി.
മുന്നണിയെന്ന നിലിയില്‍ തന്നെ ജയില്‍ മോചിതനാക്കാനായി യുഡിഎഫ് ഒന്നും ചെയ്‌തില്ലെന്നും താന്‍ ജയിലില്‍ കിടന്ന കാലത്ത് പിഡിപി ശക്തിപ്രാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം രാഷ്ട്രീയത്തിന്റെ വക്താവാകാന്‍ ഞാനില്ല. ദുര്‍ബലവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി മറ്റുസംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കും. ചെറുപ്പം മുതല്‍തന്നെ ജീവിതത്തില്‍ പല ആകസ്‌മിക സംഭവങ്ങളും ഉണ്ടായി. പിഡിപിയും സാഹചര്യത്തിന്റെ സൃഷ്ടിയാണ്.
പരിചയക്കുറവിന്റെ പേരില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. പിന്നീട് പാര്‍ട്ടി പിരിച്ചുവിട്ടു തുടര്‍ന്ന് ശത്രുക്കളുടെ ആക്രമണം, ജയില്‍, രോഗങ്ങള്‍... ജയില്‍ ജീവിതം ഒരു പിഡന പര്‍വ്വം തന്നെയായിരുന്നു- അദ്ദേഹം ഓര്‍മ്മിച്ചു.
എന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിരുന്നു. വ്യക്തികളെ വിമര്‍ശിക്കുമ്പോഴും എന്നെ തീവ്രവാദിയായാണ് ചിത്രീകരിച്ചത്. പിഡിപിയുടെ ലക്ഷ്യം അധികാരത്തില്‍ നിന്നും പുറംതള്ളപ്പെട്ട അവര്‍ണ്ണ ജനവിഭാഗത്തെ അധികാരത്തിലേയ്‌ക്ക് എത്തിക്കുകയെന്നതാണ്- മദനി പറഞ്ഞു.
വ്യാഴാഴ്‌ച മദനി തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഈ സാഹചര്യം കണക്കിലെടുത്ത് തലസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications