Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!

ബാംഗ്ലൂര്‍: സിസ്റ്റര്‍ അഭയ കേസില്‍ കോട്ടയം ക്‌നാനായ രൂപതാ ചാന്‍സലര്‍ ഫാദര്‍ തോമസ്‌ കോട്ടൂരിനെ വ്യാഴാഴ്ച ബ്രെയിന്‍മാപ്പിങ്‌ ടെസ്റ്റിന്‌ വിധേയനാക്കി.

ശാരീരികക്ഷമത തൃപ്തികരമാണെന്ന്‌ തെളിഞ്ഞ സാഹചര്യത്തില്‍ തോമസ്‌ കോട്ടൂരിനെ ശനിയാഴ്ച നാര്‍ക്കോ അനാലിസിസ്‌ പരിശോധനയ്ക്ക്‌ വിധേയനാക്കും.

കാര്‍ഡിയോളജി ഇവാല്യൂഷന്‍ പരിശോധനയ്ക്ക്‌ ശേഷമാണ്‌ ബ്രെയിന്‍ മാപ്പിങ്‌ നടത്തിയത്‌. നാര്‍ക്കോ അനാലിസിസ്‌ പരിശോധനയുടെ ഫലം അന്നുതന്നെ അറിയാനാകും. എന്നാല്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ രണ്ട്‌ ദിവസം വേണ്ടിവരുമെന്ന്‌ ബാംഗ്ലൂര്‍ മഡിവാളയിലെ ഫോറന്‍സിക്‌ സയന്‍സ്‌ ലാബ്‌ അധികൃതര്‍ പറഞ്ഞു.

കേസ്‌ ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച്‌ എഎസ്‌ഐ വി.വി അഗസ്റ്റിനെ വീണ്ടും ശാരീരിക ക്ഷമതാ പരിശോധനയ്ക്ക്‌ വിധേയനാക്കും. ഇദ്ദേഹത്തിന്റെ കാര്‍ഡിയോളജി പരിശോധനാറിപ്പോര്‍ട്ട്‌ തൃപ്തികരമല്ലാത്തതുകൊണ്ടാണ്‌ ഇത്‌. ജയദേവ കാര്‍ഡിയോളജി ഹോസ്‌പിറ്റലില്‍ രണ്ടുദിവസത്തിനുള്ളില്‍ ഇദ്ദേഹത്തിന്‌ വീണ്ടും ഫിറ്റ്‌നസ്‌ ടെസ്റ്റ്‌ നടത്തും.

സിബിഐ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന പാനലാണ്‌ നാര്‍ക്കോ അനാലിസിസിന്‌ ആവശ്യമായ ചോദ്യാവലി തയ്യാറാക്കുന്നത്‌. വ്യക്തികളുടെ പ്രതികരണമനുസരിച്ചായിരിക്കും പരിശോധനയുടെ ദൈര്‍ഘ്യം നിശ്ചയിക്കപ്പെടുക.

സിബിഐ ഡിവൈഎസ്‌പി ആര്‍.എന്‍ അഗര്‍വാള്‍, എസ്‌.ഐ വിനോദ്‌കുമാര്‍ എന്നിവര്‍ ലാബിലെ ഡോ.മാലിനിയുമായി ഇതുസംബന്ധിച്ച്‌ ചര്‍ച്ച നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+