Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!

മുംബൈ: സ്ഫോടനക്കേസില്‍ ആറു വര്‍ഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട നടന്‍ സഞ്ജയ്‌ ദത്തിനെ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും പുനെ യെര്‍വാഡ ജയിലിലേക്ക്‌ മാറ്റി.

വിചാരണത്തടവുകാര്‍ക്കുള്ളതാണ് ആര്‍തര്‍ റോഡ്‌ ജയിലില്‍. ഇവിടെ ദത്തിനെ പാര്‍പ്പി ക്കാനാവില്ലെന്നും ചലച്ചിത്രതാരമായ ദത്തിന് ഇവിടെ വേണ്ടത്ര സുരക്ഷ നല്‍കാനാവില്ലെന്നും വ്യക്‌തമാക്കി ജയില്‍ അധികൃതര്‍ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയതിനെ തുടര്‍ന്ന്‌ ഇതേ ജയിലില്‍ കഴിയാനുള്ള ദത്തിന്റെ അപേക്ഷ പിന്‍ വലിക്കുകയായിരുന്നു.

യെര്‍വാഡ ജയിലില്‍ ദത്തിന് ഏതെങ്കിലും തൊഴിലെടുത്തു ജീവിക്കേണ്ടി വരും. ജയിലില്‍ ഒരു പ്രത്യേക സൗകര്യവും ഉണ്ടാകില്ലെന്നും ജയില്‍ ഐജി വ്യക്‌തമാക്കിയിട്ടുണ്ട്‌.

അതേസമയം, ദത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ശനിയാഴ്ച ജാമ്യാപേക്ഷ നല്‍കിയേക്കും. അപ്പീലും ജാമ്യാപേക്ഷയും ഒരുമിച്ചായിരിക്കും നല്‍കുന്നത്‌. ഇടക്കാല ജാമ്യം ലഭിച്ചു താരത്തിന്‌ പുറത്തു വരാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ.

പക്ഷേ, ജാമ്യാപേക്ഷ പരിഗണിക്കുന്പോള്‍ അന്വേഷണ ഏജന്‍സിയായ സിബിഐയുടെ റിപ്പോര്‍ട്ട്‌ കോടതി ആവശ്യപ്പെട്ടേക്കും. ഇതു വൈകുമെന്നതിനാല്‍ കുറഞ്ഞത്‌ മൂന്നാഴ്ചയെങ്കിലും ദത്തിന്‌ ജയിലില്‍ കഴിയേണ്ടിവരുമെന്നാണ്‌ കരുതുന്നത്.

അതിനിടെ, 1993 സ്ഫോടനക്കേസിലെ രണ്ടു മാപ്പുസാക്ഷികളെ പ്രത്യേക ടാഡ കോടതി വ്യാഴാഴ്ച ഔദ്യോഗികമായി വിട്ടയച്ചു. ഗൂഢാലോചനയിലടക്കം പങ്കെടുത്ത ഇവരുടെ മൊഴികളാണ്‌ കേസ്‌ തെളിയിക്കുന്നതിലും മറ്റു പ്രതികളുടെ പങ്ക്‌ പുറത്തു കൊണ്ടുവരു ന്നതിലും നിര്‍ണായകമായത്‌.

ഇവരുടെ പേരുകള്‍ പുറത്തുവിടരുതെന്ന്‌ ജഡ്ജി പി.ഡി കോഡെ മാധ്യമങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടാഡ കോടതിയുടെ നടപടിക്രമങ്ങള്‍ ഇതോടെ അവസാനിച്ചെന്നാണു സൂചനകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+