Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!

അഹമ്മദാബാദ്‌: മനോനില തെറ്റിയ ആള്‍ക്ക് ഉഷയെ പിതാവ് വിവാഹം ചെയ്തു കൊടുത്തു. പകരം 40,000 രൂപയും വാങ്ങി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പണത്തിന് വേണ്ടി മകളെ അച്ഛന്‍ വിറ്റു!

ഈ കഴിഞ്ഞ മെയ്യിലായിരുന്നു വിവാഹമെന്ന് വില്‍പ്പന ചടങ്ങ്. രണ്ടരമാസമേ ഉഷ ഭര്‍തൃഗൃഹത്തില്‍ തങ്ങിയുളളൂ. ഇപ്പോള്‍ ഉഷ കസ്തൂര്‍ബാ ട്രസ്റ്റിലാണ്. ഇവിടെ എത്തിപ്പെടാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചോര്‍ക്കുന്പോള്‍ ഇന്നും ഈ പതിനെട്ടുകാരി നടുങ്ങുന്നു.

ഭര്‍‍ത്താവിന്‍റെ ആറ് ബന്ധുക്കള്‍ ചേര്‍ന്ന് മൃഗീയമായി ബലാല്‍സംഗം ചെയ്തു മൃതപ്രാണയാക്കിയ ശേഷം അടുത്തുളള മലമുകളില്‍ കൊണ്ട് തളളിയ അനുഭവമാണ് ഉഷയ്ക്ക് പറയാനുളളത്. എന്നാല്‍ മരിക്കുമെന്നറുപ്പിച്ച്‌ ഇവര്‍ ഉപേക്ഷിച്ച ഉഷയാണിപ്പോള്‍ മരണത്തില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ അഭയകേന്ദ്രത്തില്‍ സുഖം പ്രാപിച്ചു വരുന്നത്.

ലൈംഗികപീഡനങ്ങളെ തുടര്‍ന്ന ശരീരം മുഴുവന്‍ മുറിവേറ്റ പാടുകളുമായി കഴിയുന്ന ഉഷയ്ക്ക് പഴയ സംഭവങ്ങള്‍ ഓര്‍ക്കുന്പോള്‍ ഞെട്ടലാണ്. ഭര്‍ത്താവിന്റെ ബന്ധുക്കളായ ഭവേഷ്‌, അരവിന്ദ്‌, രമേഷ്‌, അജ്‌മല്‍, സോമ, ഡോ. പങ്കജ്‌ എന്നിവരാണ് എന്നെ ബലാല്‍സംഗം ചെയ്‌തത്‌. കഴിഞ്ഞ മെയ്യില്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ ഭവേഷ്‌ എന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. അത്‌ ഞാന്‍ ചെറുത്തപ്പോള്‍ ഇവര്‍ എല്ലാവരും ചേര്‍ന്ന മെയ്‌ 15 രാത്രി ഉടനീളം എന്നെ ബലാല്‍സംഗം ചെയ്‌തു- ഉഷ പറഞ്ഞു.

ഉഷയുടെ കൈകളിലും തുടകളിലും മാറിലുമെല്ലാം കത്തി കൊണ്ട്‌ കോറിയതിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നു. ബലാല്‍സംഗത്തിന്‌ ശേഷം ഇവര്‍ ഉഷയെ കത്ത്‌കുവാ മലയില്‍ കൊണ്ട്‌ തളളി. ആ വഴി പോയ ഒരു സ്‌ത്രീയാണ്‌ ഉഷയെ രക്ഷിച്ച്‌ ആശുപത്രിയില്‍ എത്തിച്ചത്‌.

ഗാന്ധിനഗറിലെ കസ്‌തൂര്‍ബാ ട്രസ്‌റ്റിലാണ്‌ ഉഷയിപ്പോള്‍. അവിടെ ഉഷയ്‌ക്ക്‌ കൂട്ടായുളളത്‌ കാജലും സുനിതയുമാണ്‌. രാജേഷ് രജപുത്ത് എന്നയാളുടെ ഭാര്യമാരാണിവര്‍. ആണ്‍‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്‍റെ പേരില്‍ ഭര്‍ത്താവില്‍ നിന്ന് നിരന്തന പീഡനം ഏറ്റ് സഹിക്കെട്ടാണ് ഇവര്‍ കസ്തൂര്‍ബായിലെത്തിയത്.

പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ്‌ ഒരു നടപടിയും എടുത്തില്ലെന്നും ഉഷ ആരോപിക്കുന്നു. സംരക്ഷണവും നീതിയും തേടി കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍ ഉഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+