Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!

തിരുവനന്തപുരം: വ്യവസായി ഫാരിസ്‌ അബൂബക്കറുമായി കൈരളി ടി.വി. ചാനല്‍ നടത്തിയ അഭിമുഖം ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍.

കൈരളി ടി.വി മാനേജിങ്‌ ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്‌ നടത്തിയ അഭിമുഖത്തില്‍ തന്നെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ പച്ചക്കള്ളമാണെന്നാണ് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

അഴിമതിക്കും അവിഹിത സ്വത്ത്‌ സമ്പാദനത്തിനും മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായ സര്‍ക്കാര്‍ നടപടികളെ ചില സ്ഥാപിത താത്‌പര്യക്കാര്‍ നിരന്തരം എതിര്‍ത്തുവരികയാണ്‌. അതിന്‌ ചില മാധ്യമങ്ങളെ അവര്‍ ഉപയോഗിക്കുകയാണ്‌. ഗൂഢമാര്‍ഗത്തിലൂടെ കൈയടക്കിയ ദീപിക പത്രം ഉപയോഗിച്ച്‌ കുറേക്കാലമായി നടത്തിവരുന്ന കുപ്രചാരണങ്ങള്‍ അതിന്റെ ഭാഗമാണ്‌.

സിങ്കപ്പൂരിലെ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ കേസുമായി ബന്ധപ്പെട്ട കുപ്രസിദ്ധനായ വ്യക്തി ഇപ്പോള്‍ ഒരു ചാനലിനെ ഉപയോഗിച്ച്‌ നടത്തിയ കുപ്രചാരണം അതിന്റെ തുടര്‍ച്ചയാണ്‌. വെറുക്കപ്പെട്ട ആ വ്യക്തിയുമായുള്ള അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ്‌.

ചാനല്‍ തയ്യാറാക്കി സംപ്രേഷണം ചെയ്ത ഒന്നാം ഭാഗത്തിലും പത്രങ്ങള്‍ക്ക്‌ പ്രസിദ്ധീകരിക്കാന്‍ ചാനല്‍ തന്നെ വിതരണം ചെയ്ത അഭിമുഖത്തിലുമായി എന്നെപ്പറ്റി വന്ന പരാമര്‍ശം പച്ചക്കള്ളമാണ്‌.

നേരിട്ടോ മറ്റാരെങ്കിലും മുഖേനയോ ഞാന്‍ അയാളെ ബന്ധപ്പെട്ടിട്ടില്ല. അതിന്റെ ആവശ്യവും എനിക്കില്ല. കുറേക്കാലമായി ദീപികയെയും രാഷ്ട്രദീപികയെയും ഉപയോഗിച്ച്‌ നടത്തിവരുന്ന കള്ളപ്രചാരണം ഇപ്പോള്‍ ചാനലിനെയും ഉപയോഗിച്ച്‌ ആസൂത്രിതമായി നടത്തുകയാണ്‌ ദീപിക ചെയര്‍മാനും കൂട്ടരും.

ഈ കാര്യങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും കളങ്കിതരുടെ കുപ്രചാരണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുമെന്നുറപ്പാണ്‌"-അച്യുതാനന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+