വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
തിരുവനന്തപുരം: ദീപിക പത്രത്തിന്റെ ചെയര്‍മാന്‍ ഹാരിസ് അബൂബക്കറുമായി കൈരളി ടിവി യില്‍ നടത്തിയ അഭിമുഖം ഗൂഢാലോചനയുടെ ഭാഗമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ചാനലിന്റെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് നിഷേധിച്ചു.
മുഖ്യമന്ത്രിയുടെ ആരോപണത്തിന് ഞാന്‍ മറുപടി നല്‍കുന്നില്ല. എനിയ്‌ക്ക് അതിനുമാത്രമുള്ള വലുപ്പമില്ല. അഭിമുഖത്തിന് പിന്നില്‍ യാതൊരു ഗൂഢാലോചനയുമില്ല. അത് തീര്‍ത്തും മാധ്യമധര്‍മ്മത്തിന്റെ ഭാഗമാണ്.
രണ്ടു പതിറ്റാണ്ടായി മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന ഞാന്‍ ഇന്നേവരെ വാര്‍ത്തകള്‍ക്കുവേണ്ടി ഗൂഢാലോചന നടത്തിയിട്ടില്ല. ഹാരിസിന്റെ വാക്കുകള്‍ക്കുപിന്നില്‍ ഗൂഢാലോച ഉണ്ടോയെന്നറിയില്ല. ഒരു പക്ഷേ അതിനെക്കുറിച്ചായിരിക്കും മുഖ്യമന്ത്രി പറഞ്ഞത്- ബ്രിട്ടാസ് വിശദീകരിച്ചു.
ഹാരിസ് അബൂബക്കറുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്‌തുകൊണ്ടിരിക്കുന്നതിനിടെ വ്യാഴാഴ്‌ച രാത്രി കൈരളി ന്യൂസ് ബ്യൂറോയ്‌ക്കു നേരെ കല്ലേറുണ്ടായി. രാത്രി 10.10നായിരുന്നു കല്ലേറുണ്ടായത്. കെട്ടിടത്തിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്.
മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേരാണ് കല്ലേറുനടത്തിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഫോര്‍ട്ട് പൊലീസെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications