വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
കോഴിക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വീണ്ടും പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. കേന്ദ്രമന്ത്രി കൂടിയായ ഇ. അഹമ്മദ് ഈ സ്ഥാനമൊഴിയാന്‍ താത്‌പര്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണിത്.
കുഞ്ഞാലിക്കുട്ടി വഹിച്ചിരുന്ന ഖജാന്‍ജി സ്ഥാനം സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ക്കു നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികള്‍ വരുന്നതുവരെ താത്‌കാലികമായാണ് ചുമതല ഏല്‍പിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കേന്ദ്രമന്ത്രിയെന്ന നിലയില്‍ തനിക്ക് പാര്‍ട്ടി കാര്യങ്ങള്‍ കൂടി നോക്കുന്നതിന് ബുദ്ധിമുട്ടുള്ളതിനാലാണ് സ്ഥാനമൊഴിയുന്നതെന്ന് ഇ. അഹമ്മദ് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയത്.
വീണ്ടും തല്‍സ്ഥാനത്തു നിയമിക്കാനുണ്ടായ സാഹചര്യം എന്താണെന്ന ചോദ്യത്തിന് അന്നത്തെ സാഹചര്യത്തില്‍ അങ്ങനെയൊരു മാറ്റം അനിവാര്യമായിരുന്നു എന്നായിരുന്നു അഹമ്മദിന്‍റെ മറുപടി. പുതിയ ചുമതല താത്‌കാലികം മാത്രമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യക്തിപരമായി തനിക്ക് പറ്റിയ തെറ്റുകള്‍ തിരുത്തിയും കഴിഞ്ഞകാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ സംഘടനാപ്രവര്‍ത്തനത്തില്‍ വരുത്തിയും മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications