വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
മെക്‌സിക്കോ സിറ്റി(മെക്‌സിക്കോ): മരിച്ചപോയ തന്റെ ഭര്‍ത്താവിനെ ഒരു വര്‍ഷം കിടപ്പ്‌മുറിയില്‍ സൂക്ഷിച്ചു മെര്‍സിഡസ് വെലര്‍ഡേ. അങ്ങനെ ദുര്‍ഗന്ധം സഹിക്കാനാവാതെ അയല്‍ക്കാര്‍ പോലീസിനെ വിളിക്കുന്നത് വരെ മെര്‍സിഡസിന്റെ ഭര്‍ത്താവായ എഡ്‌മുന്‍ഡോ അവരുടെ കിടപ്പ്‌മുറിയിലെ തറയില്‍ അന്ത്യവിശ്രമം തുടര്‍ന്നു.
മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലാണ് സംഭവം നടന്നത്. വെലര്‍ഡേയുടെ മുതിര്‍ന്ന് രണ്ട ആണ്‍മക്കള്‍ക്കും അമ്മ ശവശരീരം സൂക്ഷിക്കുന്നത് അറിയാമായിരുന്നുവെന്നും ഇവരാണ് ശവശരീരത്തില്‍ നിന്നും ദിവസവും പുഴുക്കളെ നീക്കം ചെയ്യാറുളളതെന്നും പോലീസ് പറഞ്ഞു. മൂവരുമിപ്പോള്‍ മനശാസ്‌ത്രജ്ഞരുടെ നിരീക്ഷണത്തിലാണ്.
തന്റെ ഭര്‍ത്താവ് അസുഖബാധിതനായി മരിച്ചതാണെന്നാണ് വെലര്‍ഡേ അറിയിച്ചതെങ്കിലും മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് വിട്ടിരിക്കുകയാണ് പോലീസ്. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം ഇവര്‍ക്കെതിരെ കേസെടുക്കുകയോ ഇവരെ മനോരോഗ ആശുപത്രിയില്‍ ഏല്‍പ്പിക്കുകയോ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications